കുറ്റ്യാടി: ലോക്ഡൗൺ കാലത്ത് വീട്ടിൽ നിർമിച്ച ബോട്ടിൽ ആർട്ടുകൾ താലൂക്ക് ആശുപത്രിക്ക് നൽകി വീട്ടമ്മ മാതൃകയായി. കായക്കൊടി പാലോളിയിെല വടക്കേകാപ്പുംചാലിൽ റിറ്റു ശ്രീജിത്താണ് താൻ നിർമിച്ച കലാരൂപങ്ങൾ ആശുപത്രിക്ക് സമ്മാനിച്ചത്. ഓൺലൈനായാണ് നിർമാണം പരിശീലിച്ചത്.
നിർമിച്ചവയെല്ലാം ഏറെ മനോഹരം. ലോക്ഡൗൺ അവസാനിച്ചെങ്കിലും റിറ്റു ബോട്ടിൽ ആർട്ട് തുടരുകയാണ്. കുറ്റ്യാടി താലൂക്ക് ആശുപത്രി കോഴിക്കോട് ജില്ലയിൽനിന്നു കായകൽപം മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് െതരഞ്ഞെടുത്ത രണ്ട് ആശുപത്രികളിൽ ഒന്നാണെന്ന് മനസ്സിലായതോടെ താൻ നിർമിച്ചവയിൽ മികച്ചതും സിസ്റ്റർ ലിനി, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവരെ അടയാളപ്പെടുത്തിയതുമായ ബോട്ടിൽ ആർട്ടും മറ്റ് ശിൽപങ്ങളും ആശുപത്രിക്ക് നൽകുകയായിരുന്നു.
കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, മെംബർ കെ.ഒ. ദിനേശൻ, താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോക്ടർ പി.കെ. ഷാജഹാൻ എന്നിവർ ചേർന്ന് റിറ്റുവിൽ നിന്നും ബോട്ടിൽ ആർട്ട് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.