അങ്കമാലി: ലോകാത്ഭുതങ്ങളെ ചില്ലുകുപ്പികളിൽ പുനരാവിഷ്കരിച്ച ജിസ്ന നജിര്‍ഷ റെ ക്കോഡ് നിറവിൽ. ഡിസംബറിൽ ജന്മദിന സമ്മാനമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ലഭിച്ചതിന് പിന്നാലെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും തേടിയെത്തി. അങ്കമാലി പാറക്കടവ് മാമ്പ്ര നടക്കാപ്പറമ്പില്‍ നജിര്‍ഷയുടെ ഭാര്യയാണ്. മനോഹര രൂപകല്‍പനയിലൂടെ ബോട്ടില്‍ ക്രാഫ്റ്റില്‍ വിസ്മയം തീര്‍ക്കുകയാണിവർ.
ഹൈസ്കൂള്‍ പഠനകാലം മുതല്‍ കുപ്പികളിലും മറ്റും പെയിൻറിങ്ങിലൂടെ സ്റ്റില്‍ മോഡലുകള്‍ക്ക് രൂപം നല്‍കിയിരുന്നു. ക്രാഫ്റ്റിങ്ങിലും അനുബന്ധ കലകളിലുമുള്ള അഭിരുചി വിവാഹത്തിനുശേഷവും തുടര്‍ന്നു.
ഭര്‍ത്താവ് നജിര്‍ഷയും വിദ്യാര്‍ഥികളായ മക്കള്‍ നജിന്‍ഷയും നജിൽഷയും പ്രോത്സാഹിപ്പിച്ചു. ഇതോടെ ഏഴ് ലോകാത്ഭുതത്തെ ബോട്ടില്‍ ക്രാഫ്റ്റിലൂടെ രൂപകല്‍പന ചെയ്തു. ജിസ്നയുടെ ക്രാഫ്റ്റുകള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ് രേഖപ്പെടുത്തിയതാകട്ടെ ജന്മദിനമായ ഡിസംബര്‍ എട്ടിന്.
ഇതിനുശേഷമാണ് ക്രാഫ്റ്റുകള്‍ അംഗീകരിക്കുകയും റെക്കോഡാക്കിയതായും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അറിയിപ്പും ലഭിച്ചത്. മോള്‍ഡിറ്റ് എന്ന കളിമണ്ണും ഫെവിക്കോളും ആക്രിലിക് പെയിൻറും ഉപയോഗിച്ചാണ് ക്രാഫ്റ്റുകള്‍ക്ക് രൂപം നല്‍കുന്നത്. ഇനി ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും സ്ഥാനം പിടിക്കുകയാണ് ലക്ഷ്യം. അതിനുള്ള ഒരുക്കം ആരംഭിച്ചതായും ജിസ്ന 'മാധ്യമ' ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.