എ.ഐ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒരു സ്പാനിഷ് ഇന്‍ഫ്ലുവന്‍സര്‍ ഏജന്‍സി എ. ഐ മോഡലിനെ നിര്‍മ്മിച്ചു. പ്രതിമാസംഏകദേശം 3 ലക്ഷം രൂപയാണ് ഈ മോഡലിന്‍റെ വരുമാനം. എയ്‌റ്റാന ലോപ്പസ് എന്ന് പേരുള്ള ഈ മോഡലിനെ 25 വയസ്സുള്ള ഒരു സ്ത്രീയെ അടിസ്ഥാനമാക്കിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള സ്‌ട്രെയ്‌റ്റ് ഹെയറും മെലിഞ്ഞ ശരീരവുമൊക്കെയുള്ള ഐറ്റാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 124,000 -ലധികം ഫോളോവേഴ്‌സുണ്ട്. കൂടാതെ ഒരു പരസ്യത്തിനായി 9 ലക്ഷത്തിലധികം വരുമാനമാണ് എയ്‌റ്റാന വാങ്ങുന്നത്.
ഇന്ന് ഒരു സ്പോർട്സ് സപ്ലിമെന്റ് കമ്പനിയുടെ മുഖമായി മാറിയിരിക്കുകയാണ് ഐറ്റാന. നിരവധി താരങ്ങളാണ് എ.ഐ മോഡലാണെന്നറിയാതെ എയ്റ്റാനക്ക് മെസേജുകൾ അയക്കുന്നത്. ഒരു പ്രശസ്ത ലാറ്റിനമേരിക്കൻ നടൻ ഒരുമിച്ച് പുറത്ത് പോകാം എന്ന് പറഞ്ഞുകൊണ്ട് ഐറ്റാനയ്ക്ക് മെസ്സേജയച്ച് അയച്ചതായി റോബന്‍ ക്രൂസ് വ്യക്തമാക്കി.
എല്ലാ ആഴ്ചയും ഐറ്റാനയെ സൃഷ്ടിച്ച ടീമംഗങ്ങള്‍ യോഗം ചേരാറുണ്ട്. അവളെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നും, അവളുടെ പേരിലുള്ള പേജുകള്‍ കൂടുതല്‍ ലൈവാക്കാം എന്നതെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്. ഏതായാലും ഐറ്റാന വന്‍ ഹിറ്റായതോടെ മായിയ എന്ന് പേരിട്ടിരിക്കുന്ന പുതിയൊരു എ. ഐ മോഡലിനെ കൂടി ടീം സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.