കൗള്‍ ടോപ്പ് തയ്​ക്കാം

ഒഴുകിക്കിടക്കുന്ന സിന്തറ്റിക്, ക്രെപ് തുടങ്ങിയ ഫാബ്രികില്‍ സ്വന്തമായി എളുപ്പം തയ്ച്ചെടുക്കാവുന്ന കൗള്‍ ടോപ്പ്. ജീന്‍സിന്‍റെയും സ്കര്‍ട്ടിന്‍റെയും കൂടെ ഈ ലൂസ് ഫിറ്റഡ് ടോപ് ധരിക്കാം. ഈ പാറ്റേണ്‍ പ്രത്യേകം ഫോര്‍മുലകളുടെ അടിസ്ഥാനത്തിലല്ലാത്തതിനാല്‍ തുടക്കക്കാര്‍ക്കുപോലും എളുപ്പത്തില്‍ തയ്ക്കാനാകും. സ്ലീവ് വേറെ വെക്കേണ്ടതില്ലാത്തതിനാല്‍ കൗള്‍ ടോപ്പ് കുറഞ്ഞ ചെലവില്‍ ഇഷ്ടാനുസരണം തയാറാക്കാം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഒരുപോലെ ഇണങ്ങുന്ന പാറ്റേണ്‍ ആണിത്...​

ഫാ​ബ്രി​ക് ഫ്ല​വേ​ഴ്‌​സ് 
കൗ​ൾ ടോ​പ്പി​ന്​ എ​ല​ഗ​ൻ​സ്​ ന​ൽ​കു​ന്ന ഫാ​ബ്രി​ക് ഫ്ല​വേ​ഴ്‌​സി​നെ​യും പ​രി​ച​യ​പ്പെ​ടാം. ടോ​പ്പി​ന് ചേ​രു​ന്ന കോ​ൺ​ട്രാ​സ്​​റ്റി​ൽ ഉ​ള്ള​ത് അ​ല്ലെ​ങ്കി​ൽ സെ​യിം ഷേ​ഡി​ൽ ഫ്ല​വേ​ഴ്‌​സ് ഉ​ണ്ടാ​ക്കാം. ഷു​ഗ​ർ ബീ​ഡ്‌​സ് അ​ല്ലെ​ങ്കി​ൽ പേ​ൾ​സ് ഉ​പ​യോ​ഗി​ച്ച് ഫാ​ബ്രി​ക് ഫ്ല​വേ​ഴ്‌​സി​ന്​ അ​ട്രാ​ക്റ്റിവ് ലു​ക്കും ന​ൽ​കാം.

1. ര​ണ്ട​ര ഇ​ഞ്ച് ച​തു​രം മു​റി​ച്ച​ത് അ​ഞ്ച് എ​ണ്ണം

2. ത്രി​കോ​ണാ​കൃ​തി​യി​ൽ മ​ട​ക്കു​ക

3. ഇ​ത് ഒ​ന്നു​കൂ​ടി ത്രി​കോ​ണാ​കൃ​തി​യി​ൽ മ​ട​ക്കി എ​ല്ലാ അ​റ്റ​വും വ​രു​ന്ന ഭാ​ഗം നൂ​ലി​ൽ കോ​ർ​ക്കു​ക

4. അ​തു​പോ​ലെ അ​ഞ്ചെ​ണ്ണ​വും കോ​ർ​ക്കു​ക

5. നൂ​ല് ര​ണ്ട​റ്റ​വും ചേ​ർ​ത്ത് വ​ലി​ച്ച് ചു​രു​ക്കി​യാ​ൽ മ​തി, അ​ഞ്ച് ഇ​ത​ളു​ക​ളു​മാ​യി മ​നോ​ഹ​ര​മാ​യി ഒ​രു പൂ​വ് റെ​ഡി

6. പൂ​വിന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കോ​ൺ​ട്രാ​സ്റ്റിങ് ക​ള​ർ മു​ത്തു​ക​ൾ തു​ന്നി​ച്ചേ​ർ​ത്ത് കൂ​ടു​ത​ൽ ഭം​ഗി വ​രു​ത്താം


1. അ​ള​വി​നു​ള്ള ടോ​പ്പ് ഒ​രു സിം​ഗ്​ൾ ലെ​യ​ർ ബ്രൗ​ൺ പേ​പ്പ​റി​ൽ ചി​ത്ര​ത്തി​ൽ കാ​ണു​ന്ന പോ​ലെ ഫ്ര​ൻ​റും ബാ​ക്കും വെ​വ്വേ​റെ െട്ര​യ്സ്​ ചെ​യ്യു​ക. തു​ന്ന​ലി​നാ​യി ഒ​ന്ന​ര ഇ​ഞ്ച് വ​ശ​ത്ത് മാ​ത്രം ഇ​ടു​ക

2. സ്ലീ​വ് പ്ര​ത്യേ​കം ഇ​ല്ലാ​ത്ത​തു​ കൊ​ണ്ട് സ്​െ​ട്ര​യ്റ്റ് ആ​യി ജോ​യി​ൻറ്​ ചെ​യ്യു​ക 

3. ബാക് പാർട്ട് കട്ട്​ ചെയ്തു ശേഷം കൈ​ക്കു​ള്ള സ്​​പേ​സ്​ ക​ഴി​ഞ്ഞ് ഒ​ന്ന​ര ഇ​ഞ്ച് സ്​​റ്റി​ച്ചി​ങ് ​ൈല​നാ​യി മാ​ർ​ക്ക് ചെ​യ്യു​ക 

4. ഫ്രൻറ്​ പാർട്ട് കട്ട് ചെയ്യു​േമ്പാൾ വെ​യ്സ്​​റ്റ് മു​ത​ൽ പ്ര​ത്യേ​കം കാ​ൽ​ക്കു​ലേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​തെ വെ​റു​തെ മൂ​ന്ന് പോ​യ​ൻ​റു​ക​ൾ മാ​ർ​ക്ക് ചെ​യ്യു​ക

5. ഓ​രോ ക​ഷ​ണ​വും മൂ​ന്ന്–​നാ​ല് ഇ​ഞ്ച് വി​ട​ർ​ത്തി ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ പോ​ലെ െട്ര​യ്സ്​ ചെ​യ്തെ​ടു​ക്കു​ക

6. ബ്രൗൺ പേപ്പർ സ്​പ്രെഡ്​  ചെയ്തു ​െവച്ച മാതൃകയിൽ ട്രെയ്‌സ് ചെയ്യുക

7. ക​ട്ട് ചെ​യ്യു​ക

8. തു​റ​ന്നാ​ൽ ക​ഴു​ത്ത് സ്​െ​ട്ര​യ്​റ്റ് ലൈ​ൻ ആ​യി​രി​ക്കും. മ​ട​ക്കി ത​യ്ക്കു​ക

9. ഷോ​ൾ​ഡ​ർ ജോ​യി​ൻ ചെ​യ്യു​ക

10. സ്ലീ​വിന്‍റെ ഭാ​ഗം മ​ട​ക്കി ത​യ്ക്കു​ക. മാ​ച്ചി​ങ് ലെ​യ്സ്​ പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു. വ​ശ​ങ്ങ​ൾ ജോ​യി​ൻ ചെ​യ്യു​ക. ഹെം​ലൈ​നി​ൽ വ​രു​ന്ന ലെ​വ​ൽ വ്യ​ത്യാ​സം മു​റി​ച്ച് മാ​റ്റി മ​ട​ക്കി ത​യ്ക്കു​ക

 തയാറാക്കിയത്: ജാസ്മിന്‍ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.