ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ കാതണി ഉത്സവം ആരംഭിച്ചു. സ്വര്‍ണം, വജ്രം, അമൂല്യ രത്നങ്ങള്‍ എന്നിവയില്‍ രൂപകല്പന ചെയ്ത 20ലധികം രാജ്യങ്ങളിലെ വിപുലമായ കമ്മലുകളുടെ ശേഖരത്തിന്റെ പ്രദര്‍ശനം കാണാനും അവ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരം നൽകുന്നതാണ് കാതണി ഉത്സവം. ജി.സി.സി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ മാര്‍ച്ച് 20 വരെയാണ് ഉത്സവം അരങ്ങേറുന്നത്.
കരകൗശല വിദഗ്ധര്‍ രൂപകല്പന ചെയ്ത സ്വര്‍ണത്തിലും വജ്രത്തിലും അമൂല്യ രത്നങ്ങളിലുമുള്ള കമ്മലുകളുടെ ശേഖരം കാതണി ഉത്സവത്തില്‍ കാണാം. ഓഫിസ് വെയര്‍, കാഷ്വല്‍ വെയര്‍, പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ വെയര്‍ എന്നിവ കൂടാതെ മറ്റ് അന്താരാഷ്ട്ര ഡിസൈനുകള്‍ക്കൊപ്പം മിതമായ നിരക്കില്‍ നൂറുകണക്കിന് ഡിസൈനുകളും ഉപഭോക്താവിന് തിരഞ്ഞെടുക്കാം.
പരമ്പരാഗതവും ആധുനികവുമായ ആഭരണ ശ്രേണി കാതണി ഉത്സവത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സമ്പൂര്‍ണ സുതാര്യത, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, 15 ദിവസത്തിനുള്ളില്‍ ഒരു നഷ്ടവുമില്ലാതെ സ്വര്‍ണാഭരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്യാൻ സൗകര്യം, സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍ മാര്‍ക്കിങ്, ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐ.ജി.ഐ.ജി.ഐ.എ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണം എന്നിവയും ഉറപ്പുനല്‍കുന്നതായി മാനേജ്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.