കുവൈത്ത് സിറ്റി: അറബ് പുരുഷ വസ്ത്രമായ ബിഷ്ത് ലോകത്ത് പ്രസിദ്ധമാണ്. അറബ് ലോകത്തിന്റെ ഐഡന്റിയായ ഈ നീളൻ കുപ്പായത്തിൽ കുവൈത്ത് പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായാണ് രാജ്യം ഗിന്നസ് റെക്കോഡിലേക്ക് കയറിയത്. അൽ ബാഗ്ലി എക്സിബിഷന്റെ നേതൃത്വത്തിൽ നിർമിച്ച ബിഷ്തിന് 17x16 മീറ്റര്‍ നീളം വരും.
ഇതോടെ സൗദി അറേബ്യ സ്ഥാപിച്ച റെക്കോഡ് കുവൈത്ത് മറികടന്നു. ഗിന്നസ് ബുക്ക് ആർബിട്രേറ്റർ കെൻസി അൽ ദഫ്രാവി അൽ ബാഗ്ലി എക്സിബിഷന് ഉടമ റിയാദ് അൽ ബാഗ്ലിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. സഹ്റയിലെ 360 മാളിൽ പ്രദര്‍ശിപ്പിച്ച ബിഷ്ത് കാണാൻ നിരവധി പേർ എത്തുന്നുണ്ട്. 48 ദിവസമെടുത്താണ് ബിഷ്ത് തയാറാക്കിയത്.
അറബ് ലോകത്ത് ഏറെ പ്രചാരമുള്ള പരമ്പരാഗത പുരുഷ വസ്ത്രമായ ബിഷ്ത് പ്രത്യേക അവസരങ്ങളിലാണ് അണിയുക. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ സമയത്ത് അർജന്റീനൻ താരം മെസ്സിയെ ഖത്തർ അമീർ ബിഷ്ത് അണിയിച്ചത് ലോകശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.