പാരിസ്: ഫാഷൻ രംഗത്ത് തരംഗമായിക്കൊണ്ടിരിക്കുന്നത് പുതിയ ലെതർ ബാഗാണ്. ലെയ്സ് പാക്കറ്റുപോലുള്ള ബാഗാണ് ഫാഷൻ ലോകത്തെ കീഴടക്കുന്നത്. ലെയ്സ് ചിംപ്സുകളളോടു കൂടിയ ഒരു പാക്കറ്റിന് 10 രൂപയാണ് വില.എന്നാൽ ചിപ്സില്ലാത്ത ബാഗിന്റെ വില എത്രയോണെന്നോ, 1.40 ലക്ഷം രൂപ.
ലെയ്സില്ലെങ്കിലും ലെയ്സ് ആരാധകരെല്ലാം ബാഗിനെയും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പല സ്റ്റോറുകളിലും ബാഗുകൾ വിറ്റു തീർന്നിരിക്കുകയാണ്.
ലോകത്തെ മികച്ച ഫാഷൻ ഹൗസായ ബലെൻസിയാഗയാണ് ബാഗ് രൂപപ്പെടുത്തിയിരിക്കുന്നത്. പെപ്‌സികോയും ബലെൻസിയാഗ ക്രിയേറ്റീവ് ഡിസൈനർ ഡെംനയും സഹകരിച്ചാണ് ലെയ്സ് പൊട്ടറ്റോ ചിപ്പ് പാക്കുകളോട് സാമ്യമുള്ള ബാഗുകളുടെ ഒരു നിര തന്നെ നിർമിച്ചത്. പാരീസ് ഫാഷൻ വീക്കിലാണ് ബാഗുകൾ അവതരിപ്പിച്ചത്.
ഒക്ടോബർ മൂന്നിന് ലെയ്‌സ് ഇൻസ്റ്റാഗ്രാം പേജിൽ ബലൻസിയാഗ ബാഗിന്റെ രൂപങ്ങൾ പങ്കിട്ടിരുന്നു.
ഈയടുത്ത് ബലെൻസിയാഗ കമ്പനി ലോകത്തിലെ ഏറ്റവും ചെലവേറിയ മാലിന്യ സഞ്ചി നിർമിച്ചിരുന്നു. 1,47,00 രൂപയായിരുന്നു അതിന്റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.