പഴയ രണ്ട് ജോടി ജീന്‍സ് ഉപയോഗിച്ച് സ്റ്റൈലിഷ് ഡെനിം സ്കര്‍ട്ട് തയാറാക്കാം. 30 സൈസിലുള്ള ജീന്‍സ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒമ്പത് വയസ്സുള്ള കുട്ടിക്ക് ഫുള്‍ ലെങ്ത് സ്കര്‍ട്ട് തയ്ച്ചിരിക്കുന്നു...
1. കാലിെൻറ ജോയൻറ് മുതൽ ഉള്ള ഭാഗം മുറിക്കുക.
2. ഒാരോ കാലും കട്ടി ഉള്ള ഭാഗം (ഇന്നർ സീം) മുറിച്ചുമാറ്റി തുറന്നു വരുന്ന രീതിയിൽ ആക്കുക.
3. കാലിെൻറ താഴ്ഭാഗവും (ഹെംലൈൻ) ഇത്തരത്തിൽ മുറിച്ചുമാറ്റുക.
4. മുറിച്ചുമാറ്റി ടേബിളിൽ വിടർത്തിയിടുേമ്പാൾ ഇങ്ങനെ കിട്ടും. നാല് പാനലുകൾ കിട്ടും.
5. സൈഡ് കൂട്ടി കനം കുറഞ്ഞ ടോപ്പിന് ചേരുന്ന തുണി ഉപയോഗിച്ച് ബാൻഡും ഇലാസ്റ്റിക്കും പിടിപ്പിക്കുക. ആപ്ലിക് വർക്ക് ചെയ്ത് സ്കർട്ടിന് ഭംഗി കൂട്ടാം.
6. ഒാരോ പാനലും നടുമടക്കി സിമ്മട്രിക് ആയി വെട്ടിയെടുക്കുക. ഇപ്പോൾ എല്ലാ പാനലും മുകളിൽ വീതി കുറഞ്ഞും താഴേക്ക് വീതി കൂടിയും കിട്ടും. വീതി കുറഞ്ഞ ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ യോജിപ്പിക്കുക.
തയാറാക്കിയത്: ജാസ്മിന് കാസിം
ഫാഷൻ ഡിസൈനർ, ദുബൈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.