2023ലെ നിറമായി 'വിവ മജന്ത'യെ പ്രഖ്യാപിച്ച് പാന്‍റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ഫാഷൻ, കോസ്മെറ്റിക്സ്, മെഡിക്കൽ മേഖലകള്‍ക്കു വേണ്ടി കളർ ചാര്‍ട്ടുകള്‍ നിർമിക്കുന്ന വാണിജ്യ പ്രിന്റിങ് കമ്പനിയാണ് പാന്‍റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ശുഭാപ്തിവിശ്വാസവും സന്തോഷവും ഈ നിറത്തിൽ തുടിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.
'ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം' എന്നാണ് വിവ മജന്ത്യ്ക്ക് പാന്റോണ്‍ നൽകുന്ന വിശേഷണം. ചുവന്ന കുടുംബത്തില്‍ നിന്നുള്ള വിവ മജന്തയിലൂടെ ശക്തിയുടെ പുതിയ സൂചനയാണ് പ്രകടമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യക്കാരുടെ സ്കിൻ ടോണിന് ഏറ്റവും അനുയോജ്യമായ നിറമാണിതെന്നാണ് വിലയിരുത്തൽ.
'വിവ മജന്ത ഏറ്റവും മികച്ച നിറങ്ങളിൽ ഒന്നാണ്. ഇത് ശരിക്കും ഇന്ത്യൻ ചർമ്മത്തിന് അനുയോജ്യമാണ്. ഫാഷൻ ലോകത്തെ വരുന്ന രണ്ട്-മൂന്ന് സീസണുകളിൽ ഈ നിറം ശരിക്കും തിളങ്ങും'-പാന്‍റോൺ അധികൃതർ പറഞ്ഞു.
'ഹൈബ്രിഡ് നിറം' എന്നാണ് വിവ മജന്ത അറിയപ്പെടുന്നത്. നടന്‍ രണ്‍വീര്‍ സിങ്ങ് വിവ മജന്ത നിറത്തിലുള്ള വേഷത്തില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ ഏക ലഖാനിയാണ് രൺവീറിന്റെ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്.
യു.കെയിലേക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റമഫോസയെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ ബ്രിട്ടിഷ് രാജകുടുംബാംഗം കേറ്റ് മിഡിൽടൺ ഈ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയിരുന്നു. വിവാഹ ചടങ്ങുകൾക്ക് ഏറ്റവും അനുയോജ്യമായ നിറം എന്നും വിവ മജന്തക്ക് വിശേഷണമുണ്ട്. ഷെർവാണികളിലും ലെഹങ്കകളിലും ഇത് ഉപയോഗിക്കാം. ചുവപ്പിന് പകരമായും ഈ നിറം ഉപയോഗിക്കാം. എല്ലാത്തരം ചർമ്മങ്ങൾക്കും അനുയോജ്യമാണ് വിവ മജന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.