പ്രോൺ റോള്‍

ചേരുവകള്‍:       

  1. ചെമ്മീന്‍ (പ്രോൺസ്) -കാല്‍ കിലോ
  2. വലിയ ഉള്ളി -രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
  3. പച്ചമുളക് -രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
  4. കറിവേപ്പില -രണ്ട് തണ്ട് പൊടിയായി അരിഞ്ഞത്
  5. ഇഞ്ചി -ഒരു കഷ്ണം ചതച്ചത്
  6. വെളുത്തുള്ളി -രണ്ട് അല്ലി ചതച്ചത്
  7. മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
  8. കുരുമുളക്പൊടി -ഒരു ചെറിയ സ്പൂണ്‍
  9. എണ്ണ -ആവശ്യത്തിന്
  10. മൈദ -ഒരു കപ്പ്
  11. മുട്ട -ഒന്ന്
  12. മുട്ടയുടെ വെള്ള -ഒരു മുട്ടയുടേത്
  13. റസ്ക്പൊടി -ആവശ്യത്തിന്
  14. ഉപ്പ് -ആവശ്യത്തിന്
  15. എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചെമ്മീന്‍ മഞ്ഞള്‍ പൊടിയും ഉപ്പും പുരട്ടി പൊരിച്ച് നുറുക്കി വെക്കുക. പൊരിച്ച എണ്ണയില്‍ വലിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വാട്ടി ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മല്ലിയിലയും ചെമ്മീന്‍ നുറുക്കിയതും ചേര്‍ത്ത് യോജിപ്പിക്കുക. മൈദയും മുട്ടയും കലക്കി ഒരു നോണ്‍സ്റ്റിക് പാനില്‍ പൂരിയുടെ വലുപ്പത്തില്‍ ഒഴിച്ച് അപ്പം ചുട്ടെടുക്കുക. ഇതില്‍ തയാറാക്കി വെച്ച മസാല കുറേശെയായി വെച്ച് രണ്ട് ഭാഗം ചെറുതായി മടക്കി റോള്‍ ആക്കി, ചുരുട്ടി മുട്ട വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്ത് കോരുക.

തയാറാക്കിയത്: തസ്നി ബഷീര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.