ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
ബദാം 15 മിനിറ്റ് ചൂടുപാലിൽ മുക്കിവെക്കുക. 1 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ ഇത് ഗ്രൈൻഡ് ചെയ്യണം. ശേഷം പനീർ ഉടച്ചുവെക്കുക. ഇതിലേക്ക് പാൽപൊടി കുെറശ്ശെ ചേർത്തു കൊടുക്കുക. ഈ മിശ്രിതത്തിലേക്ക് മിൽക്മെയ്‌ഡ് ചേർത്ത് അടിവശം കട്ടിയുള്ള ഒരു പാനിൽ ചെറുതായി ചൂടാക്കുക. ഇനി ബാക്കിയുള്ള പഞ്ചസാരയും ബദാം പേസ്റ്റും ചേർക്കാം. മിശ്രിതം കുറുകിവരുന്നതുവരെ ഇളക്കിക്കൊടുക്കുക.
സ്വാദും സുഗന്ധവും ലഭിക്കാൻ പൊടിച്ച ഏലക്ക ചേർത്ത് നന്നായി ഇളക്കുക. അടുപ്പത്തു നിന്ന് മാറ്റിയ ശേഷം ഈ മിശ്രിതം എണ്ണ (നെയ്യാണെങ്കിൽ ഉത്തമം) പുരട്ടിയ ഒരു പ്ലേറ്റിലേക്ക് മാറ്റിവെക്കുക. പിസ്തയും കുങ്കുമവും കൊണ്ട് അലങ്കരിക്കാം. ശേഷം ഇത് തണുപ്പിച്ച് മുറിച്ചെടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.