ചേരുവകൾ:
കപ്പ വേവിച്ച് ഉടച്ചതിലേക്ക് അരിപ്പൊടി, ഉപ്പ് ചേർത്ത് നന്നായി കുഴച്ച് ചെറിയ ചെറിയ പിടിയായി ഉരുട്ടിയെടുത്ത് വേവിച്ചു വെക്കുക. ശേഷം ഒരു പാത്രത്തിൽ തേങ്ങയുടെ രണ്ടാം പാലിൽ രണ്ട് ടേബ്ൾ സ്പൂൺ അരിപ്പൊടി മിക്സ് ചെയ്യണം.
ഇത് ചൂടായി വരുമ്പോൾ ശർക്കരപ്പാനി, കുറച്ച് ഉപ്പ് ചേർത്തിളക്കി കുറുകി വരുമ്പോൾ തയാറാക്കിവെച്ച കപ്പപ്പിടി, ഒരു കപ്പ് തേങ്ങയുടെ ഒന്നാംപാൽ, സാഫ്രോൺ എന്നിവ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് ഒന്ന് സൈറ്റായാൽ വിളമ്പാം. സാഫ്രോൺ ടേസ്റ്റ് ഇഷ്ടമില്ലെങ്കിൽ പകരം ഏലക്കപ്പൊടി ചേർത്തും തയാറാക്കാം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് ഖീർ അറിയപ്പെടുന്നത്. വടക്കേന്ത്യയിൽ ഖീർ എന്നും കിഴക്കൻ മേഖലയിൽ പായേഷ് എന്നും തെക്കേ ഇന്ത്യയിൽ പായസം എന്നും അറിയപ്പെടുന്നു. കപ്പ കൂടാതെ, പനീർ, വെർമിസെല്ലി, ബദാം എന്നിവ കൊണ്ട് ഖീർ തയാറാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.