പുൽപള്ളിയിൽ നിന്ന് വനപാതയിലൂടെ ബത്തേരിയിലേക്കുള്ള യാത്രക്കിടെ ചെതലയത്തെ ആറാ ംമൈലിൽ 'ടീ ബ്രേക്കു'മായി രാഹുല്‍ ഗാന്ധി. നാലു മണിയോടെ ചെതലയം ആറാംമൈലില്‍ എത്തിയ രാഹ ുല്‍ കാറിൽ നിന്ന് ഇറങ്ങി സമീപത്തെ ബേസിൽ ടി ഷോപ്പ് ഉടമ വര്ക്കിച്ചെൻറ ചായക്കടയില്‍ നിന്നാണ് ചായകുടിച്ചത്.
20 മിനിറ്റ് ചായക്കടയില്‍ ഇരുന്നു. ഈ സമയം വര്ക്കിച്ചന് ഒരു പാത്രത്തില്‍ ഉള്ളിവടയും പഴംപൊരിയും പഴവും കുപ്പിവെള്ളവും എത്തിച്ചു. പഴംപൊരി രാഹുല്‍ കഴിച്ചു.
തുടര്‍ന്ന് വര്‍ക്കിച്ചനോട് കുടുംബത്തെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു. രാഹുല്‍ കടയില്‍ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ പ്രദേശത്തെ ജനങ്ങളോട് കുശലാന്വേഷണവും നടത്തി സെല്‍ഫിയുമെടുത്താണ് മടങ്ങിയത്. ഇതിെൻറ വിഡിയോ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.