ദമ്മാം: ദഹ്റാന്‍ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസില്‍ (കെ.എഫ്.യു.പി.എം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലിന് ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. സിവില്‍ എൻജിനീയറിങ്ങിലെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡോക്ടറേറ്റ്.
ഇതാദ്യമായാണ് ഒരു മലയാളിക്ക് കെ.എഫ്.യു.പി.എമില്നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി.കെ.എം. കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് എം.ടെക്കും പത്തനംതിട്ട മുസ്ലിയാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽനിന്ന് ബി.ടെക്കും കഴിഞ്ഞ ശേഷമാണ് കെ.എഫ്.യു.പി.എമ്മിൽ പിഎച്ച്.ഡിക്ക് പ്രവേശനം ലഭിച്ചത്.
സൗദി ലുലു കിഴക്കൻ പ്രവിശ്യ മുന്‍ റീജനൽ ഡയറക്ടർ അബ്ദുൽ ബഷീറിന്റെയും ഷക്കീല അബ്ദുൽ ബഷീറിെൻറയും മകനാണ് ഡോ. മുഹമ്മദ് ഫസിൽ. ഭാര്യ: ഷഹ്മ ഉസ്മാൻ. മക്കൾ: ഫർഹ, ഇഹ്സാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.