കലാവേദികളിലെ ഒറ്റയാനാണ് കലാഭവൻ സുധി. സിനിമ താരവും മിമിക്രി കലാകാരനും ഗായകനുമായ കലാഭവൻ സുധി ഇപ്പോൾ വൺമാൻ ഷോയിലൂടെ ആസ്വാദകരെ കൈയിലെടുക്കുകയാണ്. വിവിധ സംഘടനകളുടെ ഓണാഘോഷത്തിന്‍റെ ഭാഗമാകാനാണ് സുധി ദുബൈയിൽ എത്തിയിരിക്കുന്നത്.
സ്റ്റേജ്, ടെലിവിഷൻ പരിപാടികളിലൂടെ ദിലീപിന്‍റെ അപരൻ എന്ന നിലയിൽ ശ്രദ്ധേയനായ താരമാണ് കലാഭവൻ സുധി. സ്റ്റാൻഡപ് കോമഡി, മിമിക്രി, ഗെയിം ഷോ, സ്പോട് ടബ് എന്നിവയോടൊപ്പം ഗായകൻ കൂടിയായ സുധി 10 മിനിറ്റ് കൊണ്ട് 151 ചലച്ചിത്ര താരങ്ങളെ അനുകരിച്ചാണ് ശ്രദ്ധേയനാകുന്നത്.
ഇൗ പരിപാടിയുമായി യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലടക്കം യാത്ര ചെയ്തു. വിവിധ താരങ്ങളുടെ പാട്ടുകൾ കോർത്തിണക്കിയ സ്പോട് സിങ്ങിങ് എന്ന പരിപാടിയിലും ശ്രദ്ധിക്കപ്പെട്ടു. കാണികൾ നിർദേശിക്കുന്ന താരങ്ങളെ അപ്പോൾ തന്നെ അവതരിപ്പിച്ചും കൈയടി നേടിയിട്ടുണ്ട്. നല്ലൊരു ഗായകനായ സുധിയുടെ ഗാനങ്ങൾ യു ട്യൂബിൽ ലഭ്യമാണ്. പഞ്ചമിപ്പെണ്ണ് എന്ന ഗാനം ഹിറ്റാവുകയും ചെയ്തു.
2002ലാണ് സിനിമയിലെ അരങ്ങേറ്റം. അപരന്മാർ നഗരത്തിൽ എന്ന ചിത്രത്തിൽ രജനീകാന്തിന്‍റെ ഡ്യൂപ്പായായിരുന്നു അരങ്ങേറിയത്. 2003ൽ ഡ്യൂപ് ഡ്യൂപ് ഡ്യൂപ് എന്ന ചിത്രത്തിൽ ദിലീപിന്‍റെ അപരനായും അഭിനയിച്ചു. ട്രാഫിക്, ജനപ്രിയൻ, കോളജ് കുമാരൻ എന്ന ചിത്രങ്ങളിലും തിരശീലയിലെത്തി. കെ.കെ. രാജീവിന്‍റെ ജനുവരി എന്ന സീരിയയിൽ നായകനായി. അമ്മുവിന്‍റെ അമ്മ അടക്കം ഒട്ടേറെ സീരിയലുകളിൽ വേഷമിട്ടു. നിലവിൽ ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ അഭിനയിച്ചുവരുന്നു.
കൊല്ലം സ്വദേശിയായ സുധിയുടെ ഭാര്യ അഭിനേത്രി കൂടിയായ ലീന ലക്ഷ്മി മസ്കത്തിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.