മലയാളി ശാസ്ത്രജ്ഞൻ ശ്രീ നായർക്ക് ഒകാവ പുരസ്കാരം

ന്യൂയോർക്: ആധുനിക സ്മാർട്ട്ഫോൺ കാമറകളുടെ സാങ്കേതികവിദ്യകൾക്ക് ഊർജമേകിയ തിരുവനന്തപുരം സ്വദേശി ശ്രീ നായർക്ക് ജപ്പാനിലെ ഒകാവ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരം. യു.എസിൽ കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസറായ ഇദ്ദേഹം മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ കൊച്ചുമകനാണ്. ന്യൂയോർക്കിലാണ് താമസം.

ഡൽഹിയിലെ ഇലക്ട്രോണിക്സ് ട്രേഡ് ആൻഡ് ടെക്നോളജി ‍ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായിരുന്ന പരേതനായ ആർ.എം.നായരാണ് പിതാവ്. നൂതന ദൃശ്യ സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തവും, ഡിജിറ്റൽ ഫോട്ടോഗ്രഫിയിലും കമ്പ്യൂട്ടർ കാഴ്ചകളിലെ അവയുടെ വ്യാപകമായ ഉപയോഗവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

1996 മുതൽ വർഷംതോറും ഒരു ജാപ്പനീസ്, ഒരു അന്താരാഷ്ട്ര ഗവേഷകൻ എന്നിവർക്കാണ് സമ്മാനം നൽകുന്നത്. ഈ വർഷം പുരസ്കാരം നേടിയ ജപ്പാനിൽനിന്നുള്ളയാൾ ഡോ. ചിക്കോ അസകാവയാണ്. 

Tags:    
News Summary - Okawa Award to Malayali Scientist Sree Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.