തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ സമരം നടത്തുന്ന നജീബ് കുളങ്ങര മാഹി നഗരസഭയിൽ പരാതി നൽകാനെത്തിയപ്പോൾ

തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ സമരം മാഹിയിൽ

മാഹി: തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ പോരാട്ടവുമായി കൊല്ലം തേവലക്കര സ്വദേശി നജീബ് കുളങ്ങര. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി നജീബ് മാഹിയിലെത്തി.

യാത്രക്കിടയിൽ എത്തുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലേയും അധികൃതർക്ക് പരാതി നൽകിയാണ് ഇദ്ദേഹം യാത്ര തുടരുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തി നിവേദനം നൽകുന്നതോടെ അവസാനിപ്പിക്കും.

നായ്കളുടെ വിളയാട്ടം തടയുന്നതിനും വന്ധ്യംകരണം ശാസ്ത്രീയമാകണമെന്നും ആവശ്യപ്പെട്ടു നായയുടെ മുഖ മൂടിയണിഞ്ഞ് ഒറ്റയാൾ തെരുവുനാടകവും അവതരിപ്പിച്ചാണ് നജീബ് യാത്ര തുടരുന്നത്. കേരളത്തിന് പുറത്താണെങ്കിലും ഏറെ തെരുവ് നായ ശല്യം അനുഭവിക്കുന്ന പ്രദേശമായതിനാൽ മാഹിയിലും നജീബ് പരാതി നൽകിയിട്ടാണ് യാത്ര തുടരുന്നത്.

Tags:    
News Summary - One-man strike against stray dogs in Mahi by pushing a wheelchair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.