കോഴിക്കോട്: മായാത്ത മഷിപ്പാടുകൾ തീർത്ത് കവിയും ചിത്രകാരനുമായ കുമാർ പി. മൂക്കുതലയുടെ ചിത്രപ്രദർശനം.ഖണ്ഡകാവ്യങ്ങൾക്കുവേണ്ടി ചെയ്ത ചിത്രങ്ങളും കവിതകളും പി. സുരേന്ദ്രന്റെ അമ്മമ്മ എന്ന കഥാപുസ്തകത്തിന്റെ ചിത്രാവിഷ്കാരവും അടക്കം 120 ചിത്രങ്ങളാണ് ലളിതകല അക്കാദമി ഗാലറിയിൽ ആരംഭിച്ച പ്രദർശനത്തിലുള്ളത്. ചിത്രങ്ങളിലും ശിൽപങ്ങളിലും കവിതയിലും വേറിട്ടൊരു വഴിയിൽ സഞ്ചരിക്കുകയാണ് ഈ ചിത്രകാരൻ. പഴഞ്ചൊല്ലാവിഷ്കരണവും പഴമയുടെ നാട്ടാവിഷ്കാരവും കാഴ്ചക്കാരുടെ ഹൃദയം കവരുന്നു. ചെറുപ്പത്തിലേയുള്ള വായനയാണ് ഈ എഴുത്തുകൾക്കും വരകൾക്കും പിന്നിലെന്ന് കുമാർ പി. മൂക്കുതല പറഞ്ഞു.
പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ പിക്ടോറിയ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു ഇദ്ദേഹം. സെന്റ് ജോസഫ് ദേവഗിരിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ മുതൽ കവി കുഞ്ഞുണ്ണി മാഷുമായുള്ള അടുപ്പം ബാലപംക്തിയിൽ ചിത്രങ്ങളും കവിതകളും പ്രസിദ്ധീകരിക്കുന്നതിലേക്ക് നയിച്ചു. റബർ ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെ ‘റബർ’ മാസികയിൽ ‘മായുന്ന ഗ്രാമക്കാഴ്ചകൾ മറയുന്ന ഗ്രാമനന്മകൾ’ പരമ്പരക്ക് ചിത്രീകരണം നിർവഹിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾക്ക് ഇല്ലസ്ട്രേഷൻ നിർവഹിച്ചു. മൂന്നു കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇങ്ക് ആൻഡ് ഇമേജസ് എന്ന പ്രദർശനം ഞായറാഴ്ച പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ ഏഴുമണി വരെയാണ് പ്രദർശനം. ഒമ്പതിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.