കാഞ്ഞങ്ങാട്: മടിക്കൈയിലെ കുട്ടികളുടെ സ്വന്തം ഡോക്ടർ എ.സി. പത്മനാഭൻ നമ്പ്യാരെ ആദരിച്ചു. വിദേശ സർവകലാശാലയിലെ ജോലി വേണ്ടെന്നുവെച്ച് കേരളസർക്കാർ സർവിസിൽ 30 വർഷം സേവനം നടത്തിയിരുന്നു ഇദ്ദേഹം. കുട്ടികളുടെ ഹൃദയം കീഴടക്കി 50 വർഷത്തിലധികമായി ആതുരശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുകയാണ്. വടക്കേ മലബാറിലെ പ്രമുഖ ശിശുരോഗ വിദഗ്ധനും മടിക്കൈ മാടം വേട്ടക്കൊരുമകൻ ക്ഷേത്ര ഭരണസമിതിയുടെ മുഖ്യരക്ഷാധികാരിയുമാണ് ഡോ. എ.സി. പത്മനാഭൻ നമ്പ്യാർ. ക്ഷേത്രഭരണസമിതിയും നാട്ടുകാരും ചേർന്നാണ് അദ്ദേഹത്തെ ആദരിച്ചത്.
ക്ഷേത്ര ഊട്ടുപുരയിൽ നടന്ന സ്നേഹാദരവ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുഖ്യാതിഥിയായ പ്രഫ. ഗോപിനാഥ് മുതുകാട് ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ആദരവ് പത്രം സമർപ്പിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. രാജേഷ്, ആലംപാടി പത്മനാഭ പട്ടേരി, ടി. രാജൻ, സത്യനാരായണൻ, മണിയറ നമ്പ്യാരച്ഛൻ, പി. തമ്പാൻ, പി. ലീല, യു. രജനി എന്നിവർ സംസാരിച്ചു. കെ.ആർ. രഞ്ജിത്ത് സ്വാഗതവും കെ.വി. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.