മനാമ: വഴിയിൽനിന്ന് കിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി മലയാളി മാതൃകയായി. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയായ അശോകൻ സരോവറാണ് പ്രവാസികൾക്ക് അഭിമാനമായത്.
മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കൻസാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച രാവിലെയാണ് സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ ഒരു പൊതിക്കെട്ട് ലഭിച്ചത്. ബിസ്കറ്റ് കവറിനുള്ളിൽ പൊതിഞ്ഞ 1540 ദിനാറാണ് കെട്ടിലുണ്ടായിരുന്നത്. ഉടൻതന്നെ ജ്വല്ലറി ഉടമയെ അദ്ദേഹം വിവരം അറിയിച്ചു.
ഉടമയുടെ നിർദേശപ്രകാരം സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സമീപത്തെ മറ്റൊരു ജ്വല്ലറിയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയുടേതാണ് പണമെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിെന്‍റ കൈവശമുണ്ടായിരുന്ന മൂന്ന് കെട്ടുകളിലൊന്നാണ് താഴെ വീണുപോയത്.
നഷ്ടമായെന്ന് കരുതിയ പണം അത്യധികം സന്തോഷത്തോടെയാണ് അദ്ദേഹം അശോകനിൽനിന്ന് ഏറ്റുവാങ്ങിയത്. സമ്മാനമായി ഒരു തുക നൽകിയെങ്കിലും അശോകൻ സ്നേഹത്തോടെ നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.