അരുൺ വീട്ടുമുറ്റത്ത്​ നിർമ്മിച്ച ഇടുക്കി ഡാമിന്‍റെ മാതൃക

വീട്ടുമുറ്റത്ത്​ ഇടുക്കി ഡാം തീർത്ത്​ യുവാവ്

ക​ട്ട​പ്പ​ന: പ​തി​വാ​യി കാ​ണു​ന്ന ഇ​ടു​ക്കി ഡാം ​വീ​ട്ടു​മു​റ്റ​ത്ത്​ നി​ർ​മി​ക്കാ​നു​ള്ള ആ​ഗ്ര​ഹം സ​ഫ​ല​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ പു​രു​ഷോ​ത്ത​മ​ൻ. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​ങ്​ ഓ​ഫി​സ​റാ​യ അ​രു​ൺ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ചെ​റു​തോ​ണി ഡാ​മി​നെ ക​ണ്ടാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡ​ലു​ക​ൾ നി​ർ​മി​ച്ച അ​രു​ണി​ന്‍റെ മ​ന​സ്സി​ൽ ഏ​റെ നാ​ളാ​യു​ള്ള മോ​ഹ​മാ​യി​രു​ന്നു ഇ​ടു​ക്കി ഡാ​മി​ന്‍റെ മോ​ഡ​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന​ത്. എ​ട്ട്​ മാ​സം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് ഡാം ​മാ​തൃ​ക പൂ​ർ​ത്തി​യാ​ക്കി. സി​മ​ന്‍റും വാ​ട്ട​ർ പ്രൂ​ഫ് പേ​സ്​​റ്റും ത​ടി​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​നു​ള്ള​തു​പോ​ലെ അ​ഞ്ച്​ ഷ​ട്ട​റു​ക​ളാ​ണ് ഇ​തി​നു​മു​ള്ള​ത്. സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്ക് ക​യ​റു​ന്ന​തി​ന്​ കോ​ണി​പ്പ​ടി​ക​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വൈ​ദ്യു​തി വി​ള​ക്കു​ക​ളും പാ​ല​വും റോ​ഡും അ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന കാ​റു​മെ​ല്ലാം അ​രു​ണി​ന്‍റെ ഡാ​മി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. വെ​ള്ളം ഉ​യ​ര​ത്തി​ൽ കെ​ട്ടി​നി​ർ​ത്തി പെ​ൻ​സ്റ്റോ​ക് പെ​പ്പു​ക​ൾ വ​ഴി ട​ർ​ബൈ​നി​ൽ എ​ത്തി​ച്ച് ക​റ​ക്കി വൈ​ദ്യു​തി ഉ​ൽ​പാ​ദി​ക്കു​ന്ന ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ടി​ന്റെ ചെ​റു​രൂ​പ​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സ​മീ​പ​ത്താ​യി കെ​ട്ടി​ട​ത്തി​ന്റെ മാ​തൃ​ക​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യാ​ണ് ഡാ​മി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ബ​ട്ട​ണു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​ല​വി​ഭ​വ മ​ന്ത്രി​യും മ​ണ്ഡ​ല​ത്തി​ലെ എം.​എ​ൽ.​എ​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ ത​ന്‍റെ ഡാം ​കാ​ണാ​നെ​ത്ത​ണ​മെ​ന്നാ​ണ്​ അ​രു​ണി​ന്‍റെ ആ​ഗ്ര​ഹം. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സി​ങ്​ ഓ​ഫി​സ​ർ ആ​ര്യ കെ. ​ച​ന്ദ്ര​നാ​ണ് ഭാ​ര്യ. മാ​ധ​വ് കൃ​ഷ്ണ, കേ​ശി​നി കൃ​ഷ്ണ, ശ്രേ​ഷ്ഠ​ല​ക്ഷ്​​മി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മൂ​ത്തേ​ട​ത്തു​പ​റ​മ്പി​ൽ പു​രു​ഷോ​ത്ത​മ​ൻ-​പു​ഷ്പ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ.

Tags:    
News Summary - The young man completed the dam in the backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT