‘തട്ടിൽ കുട്ടി ദോശ.’ സംശയിക്കേണ്ട! ആഷിഖ് അബുവിന്‍റെ ദോശതന്നെ. പക്ഷേ, ഒരു വ്യത്യാസം. ഇത് സിനിമയല്ല, ജീവിതമാണ്. ദോശയിലൂടെ വിജയഗാഥ തീർക്കുന്ന പൈ സഹോദരന്മാരുടെ ജീവിതകഥ. നാലു വർഷം മുമ്പ് സാൾട്ട് & പെപ്പർ എന്ന സിനിമയിലൂടെ ആഷിഖ് അബു ദോശക്കഥ പറയുമ്പോൾ കേരളീയർക്ക് പുത്തനനുഭവമായിരുന്നു. എന്നാൽ, കൊച്ചിക്കാർക്ക് അത് അത്ര പുത്തരിയായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, 36 തരം വ്യത്യസ്ത ദോശകളുമായി രണ്ട് പതിറ്റാണ്ട് മുമ്പേ കൊച്ചിയിൽ ഇരിപ്പുറപ്പിച്ച പൈ ബ്രദേഴ്സ് റസ്റ്റാറൻറിൽ വന്ന് രുചിയറിയാത്ത കൊച്ചിക്കാർ വിരളമാണ്. തട്ടിൽ കുട്ടി ദോശയുടെ യഥാർഥ പേറ്റൻറ് ഇവർക്ക് അവകാശപ്പെട്ടതുമാണ്.
എറണാകുളം എം.ജി റോഡിൽ പത്മ ജങ്ഷനിൽ നിന്ന് 100 മീറ്റർ തെക്കോട്ട് നടന്നാൽ പൈ കുടുംബത്തിെൻറ ദോശക്കട കാണാം. എറണാകുളം പുല്ലേപടി ചെറുകരപറമ്പിൽ പത്മനാഭ പൈയുടെയും മാണിക്യ പൈയുടെയും മകനായ പുരുഷോത്തമ പൈയാണ് 1987ൽ ഈ തട്ടുകടക്ക് തുടക്കമിടുന്നത്.
200ലധികം വ്യത്യസ്ത ദോശകൾ സദാ നിങ്ങളെ കാത്തിരിക്കുന്നു. കാലം ഒരുപാട് പിന്നിപ്പോൾ മേൽ പറഞ്ഞ 36 എന്നത് ട്രേഡ് മാർക്ക് മാത്രമായി ഒതുങ്ങി. 36 അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്ന ഇവർ 36 തരം ദോശകൾ നഗരത്തിന് പരിചയപ്പെടുത്തി. പിന്നീട് തറവാട്ടിൽ ഒരു കുഞ്ഞ് പിറക്കുമ്പോഴും പൈ ബ്രദേഴ്സിൽ ഒരു ദോശയും പിറക്കും. അതു കൊണ്ടുതന്നെ പൈ ദോശയുടെ കഥ തുടരുകയാണ്.
തയാറാക്കിയത്: ഫഹീം ചമ്രവട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.