ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായ സാഹചര്യത്തില്‍ ഹോട്ടല്‍, ബേക്കറി, തട്ടുകട മുതലായവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി.
പനി, ചുമ, ജലദോഷം എന്നിവയുളള ജീവനക്കാരെ ഒരു കാരണവശാലും ജോലിചെയ്യാനനുവദിക്കരുത്. സ്ഥാപന ഉടമ ഇക്കാര്യത്തില്‍ മതിയായ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ ജോലിക്ക് കയറുമ്പോള്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. ആഹാരം പാകം ചെയ്യുന്നവര്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.
പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പ് സ്ഥാപനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ജീവനക്കാര്‍ നോട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ജോലി സമയത്ത് കൈകാര്യം ചെയ്യരുത്. നോട്ട്, ഫോണ്‍ കൈകാര്യം ചെയ്യുന്നവര്‍ ഭക്ഷണസാധനം വിതരണം നടത്തുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണം.
ജീവനക്കാര്‍ കര്‍ശനമായ വ്യക്തി ശുചിത്വ ശീലങ്ങള്‍ പാലിച്ചുമാത്രമെ ഭക്ഷണ പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാവൂ. സ്ഥാപനത്തിലെ കൗണ്ടര്‍, ടോപ്പുകള്‍, ഡോര്‍ ഹാൻറില്‍, മേശകള്‍, തറ തുടങ്ങിയവ സോപ്പ്, വെള്ളം അല്ലെങ്കില്‍ ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
തട്ടുകടകളിലും മറ്റും എണ്ണ പലഹാരങ്ങള്‍ അടച്ചുറപ്പുളള കണ്ണാടി പെട്ടികളില്‍ സൂക്ഷിക്കണം. ഉപഭോക്താക്കള്‍ക്ക് ടോങ്ങ് ഉപയോഗിച്ചോ, ഗ്ലൗസ് ധരിച്ച കൈകൊണ്ടോ മാത്രമെ ആഹാരസാധനങ്ങള്‍ എടുത്ത് നല്‍കാവൂ. പാത്രങ്ങളില്‍ നിന്നും ആഹാരസാധനങ്ങള്‍ കൈയിട്ട് എടുക്കാന്‍ ആളുകളെ അനുവദിക്കരുത്. ഓരോ ഉപയോഗശേഷവും പാത്രങ്ങള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ മുതലായവ നല്ലവണ്ണം സോപ്പുപയോഗിച്ച് കഴുകി, ചൂടുവെളളത്തില്‍ മുക്കിയെടുത്ത് സൂക്ഷിക്കണം.
ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും, ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് ഇടപാടുകാരുമായി അകലം പാലിക്കുകയും വേണം. സ്ഥാപനത്തിെൻറ പ്രവേശന കവാടത്തില്‍ സാനിറ്റൈര്‍, സോപ്പും വെളളവും ഇവയിലേതെങ്കിലും സൂക്ഷിക്കേണ്ടതും അവ ആളുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം. ഡിസ്‌പോസുകള്‍ മെനുകാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഭക്ഷണം വാങ്ങാന്‍ വരുന്നവരും സ്ഥാപനത്തിലേക്ക് സാധന സാമഗ്രികള്‍ കൊണ്ടുവരുന്നവരും സ്ഥാപനത്തിലുളളവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.