കണ്ണൂർ: പ്രമുഖ ബ്രാൻഡുകളുടെ മസാലപ്പൊടികളിൽ അപകടകരമായ അളവിൽ എത്തിയോൺ കലർത്തുന്നതായി റിപ്പോർട്ട്. എറണാകുളത്തെ റീജനൽ അനലറ്റിക്കൽ ലാബിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. പരിശോധിച്ചതിൽ 25 ശതമാനത്തോളം സാമ്പിളുകളിലും കീടനാശിനി ഗണത്തിൽപെടുന്ന എത്തിയോൺ കലർന്നതായി കണ്ടെത്തി. കറുവപ്പട്ടക്കു പകരം വിപണിയിലെത്തുന്ന കാസിയക്കെതിരെ ഒറ്റയാൾപോരാട്ടം നടത്തുന്ന കണ്ണൂർ സ്വദേശി ലിയോനാർഡ് ജോണിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്.
2017-18 കാലയളവിൽ എറണാകുളം റീജനൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ച 94 കറിപൗഡർ സാമ്പിളുകളിൽ 22 എണ്ണത്തിലും എത്തിയോൺ കലർന്നതായി കണ്ടെത്തി. പ്രമുഖ ബ്രാൻഡുകളടക്കമുള്ള വിവിധ കമ്പനികളുടെ മുളകുപൊടി, ജീരകപ്പൊടി തുടങ്ങിയവയിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എത്തിയോൺ, എത്തിയോൺ െപ്രാഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോൺ ക്ലോറോപൈറിഫോസ്, ബിഫെൻത്രിൻ തുടങ്ങിയവ അടങ്ങിയതിനാൽ ഭക്ഷ്യയോഗ്യമല്ലെന്ന് ലബോറട്ടറി റിപ്പോർട്ട് പറയുന്നു. നേരത്തെ മസാലപ്പൊടികളിൽ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി നേരിട്ടതടക്കമുള്ള കേരളത്തിലെ പ്രമുഖ കമ്പനികളുടെ സാമ്പിളുകളാണ് പരിശോധനയിൽ കുടുങ്ങിയത്.
എത്തിയോൺ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ അമേരിക്കയിലെ കോർനെൽ സർവകലാശാല കണ്ടെത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്ന് റെഡ്സ്റ്റാർ എസ്റ്റേറ്റ് െപ്രാൈപ്രറ്റർ കൂടിയായ ലിയോനാർഡ് ജോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളിൽ വളർച്ചക്കുറവിനും ജനിതകവൈകല്യത്തിനും ഇത് കാരണമാകുന്നു. എല്ലിെൻറ വളർച്ചയും ഇത് തടയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.