????????? ?? ?????? ?????????????? ?????? ?????????? ???? ????????.

അറബികളുടെ മനം കവർന്ന്​ ജോർഡനിൽ മലബാർ ഭക്ഷണശാല

അമ്മാൻ: കടലിനപ്പുറ​ത്തെ മലബാർ രുചിയുടെ വിജയഗാഥക്ക്​ ജോർഡ​െൻറയും കൈയൊപ്പ്​. ജോർഡൻ തലസ്​ഥാനമായ അമ്മാനിൽ മലപ്പുറത്തുകാർ നടത്തുന്ന റസ്​റ്റോറൻറ്​ ഇപ്പോൾ സ്വദേശികളുടെയും വിദേശികളുടെയും പ്രിയ ഭക്ഷണശാലയാണ്. മലബാർ  ബിരിയാണിയും പൊറാട്ടയും ബീഫും ചിക്കൻ കറിയും ഉൾപ്പെടെയുള്ളവ കഴിക്കാനായി വലിയ തോതിലാണ്​ ഭക്ഷണപ്രേമികൾ ഇവിടെ എത്തുന്നത്​. വാരാന്ത്യ അവധി ദിനങ്ങളിൽ തിരക്കേറും. 12 വർഷമായി ​അമ്മാനിലെ ​യു.എ.ഇ എംബസിയിലെ ജീവനക്കാരായ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി  ഷഫീഖും അമ്മാവനായ അബ്​ദുൽ ഗഫൂറും ചേർന്നാണ്​ ഏതാണ്ട്​ ഒന്നര വർഷം മുമ്പ്​ ‘മലബാരി ഇന്ത്യൻ റസ്​റ്റോറൻറ്​’ തുടങ്ങുന്നത്​. 

ഇൗ ​മേഖലയിൽ മുൻപരിചയമുള്ളയാളെന്ന നിലയിൽ വേങ്ങര സ്വദേശി ഹൈദറിനെയും കൂടെ കൂട്ടി. അബൂദബിയിലും മറ്റും ഹോട്ടൽ നടത്തി പരിചയമുള്ളയാളാണ്​ ഹൈദർ. രാജ്യത്തെ ഏറ്റവും വലിയ വിദ്യഭ്യാസ സ്​ഥാപനമായ ജോർഡൻ സർവകലാശാലയുടെ വടക്കേ ഗേറ്റിലാണ്​ ഇൗ രണ്ടു നില ​റസ്​​േറ്റാറൻറ്​.  ഗൾഫ്​ രാജ്യങ്ങളിലെങ്ങും നൂറുകണക്കിന്​ മലയാളി റസ്​റ്റോറൻറുകളും കഫ്​തീരിയകളും ഉണ്ടെങ്കിലും ജോർഡനിൽ ആദ്യത്തേതാണിത്​​. വടക്കേ ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന മൂന്ന്​ ഇന്ത്യൻ റസ്​റ്റോറൻറുകൾ അമ്മാനിലുണ്ട്​. ഒൗ​േദ്യാഗിക കണക്കനുസരിച്ച്​ പതിനായിരം ഇന്ത്യൻ പ്രവാസികളെ ജോർഡനിലുള്ളൂ. മലയാളികൾ ആയിരത്തിലേറെ മാത്രം. കൂടുതൽ പേരും വസ്​ത്ര നിർമാണ ശാലകളിലെ ജോലിക്കാരും നഴ്​സുമാരുമാണ്​.

മലബാരി ഇന്ത്യൻ റസ്​റ്റോറൻറ്​ ഉടമകളായ ഷഫീഖും ഹൈദറും
 

യു.എ.ഇ എംബസിയിലെത്തുന്ന യു.എ.ഇക്കാരും മറ്റു അറബികളും ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന സ്​ഥലങ്ങളെക്കുറിച്ച്​ ​സ്​ഥിരമായി അ​േനഷിക്കുന്നത്​ കേട്ടപ്പോഴാണ്​ റസ്​റ്റോറൻറ്​ തുടങ്ങിയാലോ എന്ന്​ ആലോചിച്ചതെന്ന്​ ഷഫീഖ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. നേരത്തെ മറ്റു ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ കേരള ഭക്ഷണം കഴിച്ചവർ അതേക്കുറിച്ചും അന്വേഷിക്കും. അങ്ങനെ 2016 ജനുവരിയിലാണ്​ കട തുടങ്ങുന്നത്​. ജോർഡൻ സർവകലാശാലയി​െല വിവിധ രാജ്യക്കാരായ വിദ്യാർഥികളും അധ്യാപകരുമെല്ലാം താൽപര്യത്തോടെ ഭക്ഷണം കഴിക്കാനെത്തി.

കേട്ടറിഞ്ഞ്​ യു.എ.ഇ എംബസി​യിലെ മാത്രമല്ല മറ്റു ഗൾഫ്​ എംബസികളിലെ ഉദ്യോഗസ്​ഥരും ജീവനക്കാരും വരുന്നു. എംബസികളിൽ വിവിധ പരിപാടികൾ നടക്കു​േമ്പാൾ ഭക്ഷണം ഒാർഡർ ചെയ്യുന്നതും മലബാരി റസ്​​േറ്റാറൻറിലേക്കാണ്​. കഴിഞ്ഞ റമദാൻ കലത്ത്​ പരിപ്പുവടയും ഉള്ളിവടയുമൊക്കെയുണ്ടാക്കി പ്രത്യേക ഇഫ്​താർ വിഭവ കൗണ്ടർ തുടങ്ങിയത്​ വലിയ ഹിറ്റായെന്ന്​ ഷഫീഖ്​ പറഞ്ഞു. ഇപ്പോൾ ജോർഡനികളും വീട്ടിലേക്ക്​ ഭക്ഷണം ഒാർഡർ ചെയ്യുന്നു. അംബാസഡർമാരും മറ്റു നയതന്ത്ര ഉദ്യോഗസ്​ഥരും  വരെ മലബാരി ഭക്ഷണം വീട്ടിലേക്ക്​ ഒാർഡർ ചെയ്യാറുണ്ടെന്ന്​ ഷഫീഖ്​ പറഞ്ഞു.

ദം ബിരിയാണിയും സാദാ ബിരിയാണിയും ഉണ്ടാക്കാറുണ്ട്​. സാധാരണ ദിവസങ്ങളിൽ  300​ ലേറെ ബിരിയാണി വിറ്റുപോകുന്നു. നാട്ടിൽ നിന്ന്​ വ്യത്യസ്​തമായി എണ്ണയും എരിവും മസാലയും കുറച്ചാണ്​​ ബിരിയാണി ഉണ്ടാക്കുന്നത്​. പൊറാട്ടയാണ്​ അറബികളുടെ മറ്റൊരു ഇഷ്​ട വിഭവം. പ്രത്യേക കറക്ക്​ ചായക്കും ആവശ്യക്കാരേറെ.

സിറിയൻ അതിർത്തിയോട്​ ചേർന്നുള്ള വടക്കൻ പട്ടണമായ ഇർബിദിലാണ്​ ജോർഡനിലെ മലയാളികൾ കൂടുതലും അധിവസിക്കുന്നത്​. അവർ കേരള ഭക്ഷണം കഴിക്കാനായി അവധി ദിനങ്ങളിൽ 90 കി.മീറ്ററിലേറെ സഞ്ചരിച്ച്​ അമ്മാനിലെത്തും. ഇതിന്​ പരിഹാരമായി ഇക്കഴിഞ്ഞ ജനുവരിയിൽ ഇർബിദിലും ഇതേ പേരിൽ പുതിയ റസ്​റ്റോറൻറ്​ തുറന്നു ഷഫീഖും കൂട്ടുകാരും. അവിടെ യർമൂക്ക്​ സർവകലാശാലക്ക്​ സമീപമാണ്​ കട പ്രവർത്തിക്കുന്നത്​. രണ്ടിടത്തുമായി പ​ത്ത്​ മലയാളി ജീവനക്കാരുണ്ട്​. മിക്കവരും മലപ്പുറം ജില്ലക്കാർ തന്നെ. ഗൾഫിൽ വർഷങ്ങളുടെ മുൻ പരിചയമുള്ള ഹൈദർ, കരീം, സക്കീർ, സമീർ, മജീദ്​ തുടങ്ങിയവരാണ്​ പ്രധാന പാചകക്കാർ. പുറമെ എട്ടു ജോർഡനികളുമുണ്ട്​.

അതേസമയം ഗൾഫ്​ മാധ്യമം, ക്ലിക്ക്​ ഫോർ എം പോർട്ടൽ വായനക്കാർക്കായി നടത്തിയ മത്സരത്തിലെ വിജയികൾ ജോർഡൻ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം യു.എ.ഇയിൽ തിരിച്ചെത്തി. മുന്നു ദിവസം ജോർഡനിൽ തങ്ങിയ 35 അംഗ സംഘം​  അവിസ്​മരണീയ കാഴ്​ചകൾ സമ്മാനിച്ച അസുലഭ യാത്രയുടെ ആഹ്ലാദത്തിലാണ്​.

Tags:    
News Summary - Jordan food court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.