കോഴിക്കോട്: പേരുകേട്ട കോഴിക്കോടൻ രുചിക്കൂട്ടിെൻറ ഉസ്താദുമാരിലൊരാളാണ് ബുധനാഴ്ച വിടപറഞ്ഞ റഹ്മത്ത് ഹോട്ടൽ സ്ഥാപകൻ കുഞ്ഞഹമ്മദ് ഹാജി. തിരൂർ ആലത്തിയൂരിൽനിന്ന് സ്ഥലം വിറ്റ് ബിസിനസ് നടത്താൻ കോഴിക്കോെട്ടത്തി വെള്ളയിൽ ഹോട്ടൽക്കച്ചവടം തുടങ്ങിയപ്പോൾ അദ്ദേഹംപോലുമോർത്തുകാണില്ല കേരളത്തിലെ പേരുകേട്ട ഹോട്ടലുകളിലൊന്നിനാണ് തുടക്കമിടുന്നതെന്ന്.
മലയാള സിനിമയിൽ ഹിറ്റായ അൻവർ റഷീദിെൻറ ഉസ്താദ് ഹോട്ടലിലെ ഉസ്താദിെൻറ പ്രതിരൂപമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയും ഹോട്ടലും. ന്യായവിലയ്ക്ക് വൃത്തിയും രുചിയുമുള്ള ഭക്ഷണം കൊടുത്താൽ കോഴിക്കോട്ടുകാർ എവിടെയായാലും തേടിയെത്തുമെന്ന ബോധ്യം നഗരത്തിൽ കച്ചവടത്തിനിറങ്ങുേമ്പാൾ അദ്ദേഹത്തിനുണ്ടായിരുന്നു.
അതിനായി കൃത്രിമമില്ലാത്ത രുചിയുടെ ബിരിയാണിക്കൂട്ട് അദ്ദേഹം തന്നെയുണ്ടാക്കി. പാചകക്കാർ മാറിവരുമെങ്കിലും അടുക്കളയിൽ കുഞ്ഞഹമ്മദ്ഹാജിയുടെ മേൽനോട്ടത്തിലാണ് ബിരിയാണിക്കൂട്ട് തയാറാക്കാറ്. മകളുടെ ഭർത്താവ് കമറുദ്ദീനും ഇക്കാര്യത്തിൽ അദ്ദേഹത്തിന് കൂട്ടായുണ്ടാകും.
1961ൽ രണ്ടാം ഗേറ്റിന് സമീപത്തേക്ക് ഹോട്ടൽ മാറിയതോടെ കച്ചവടവും വളർന്നു. വലിയങ്ങാടിയിൽ കൊപ്രയും മലഞ്ചരക്കുമായി വരുന്നവർ റഹ്മത്ത് ഹോട്ടലിലെ ബിരിയാണിക്കായി വരിനിന്നു. ബീഫ് ബിരിയാണിയും ബീഫ് വരട്ടിയതുമാണ് പേരെടുത്തതെങ്കിലും ചിക്കനും കാടയും മീനുമൊക്കെ ബിരിയാണി െവച്ച് വിളമ്പുന്ന ആയിരങ്ങൾ കയറിയിറങ്ങുന്ന നഗരത്തിലെ വലിയ ഹോട്ടലായി കുഞ്ഞഹമ്മദ് ഹാജിയുടെ കച്ചവടം മാറി. ആദര സൂചകമായി മാനേജ്മെൻറ് ഹോട്ടലിന് 30 വരെ അവധി നൽകിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.