കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റി ഗാന്ധിപാർക്കിൽ നടത്തുന്ന മാ മ്പഴ പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ തീറ്റ മത്സരം വാശിയും കൗതുകവും നിറച്ചു. വനിത ാ വിഭാഗത്തിൽ ഇത്തവണയും വെസ്റ്റ്ഹിൽ കൊടുവള്ളി വയൽ വിജയ രാജഗോപാലാണ് ഒന്നാം സ്ഥാനം നേടിയത്. ഇത് പത്താം തവണയാണ് വിജയ ഒന്നാമതെത്തിയത്.
രണ്ടു മിനിറ്റു കൊണ്ട് (670 ഗ്രാം) മാമ്പഴം കഴിച്ചു. രണ്ടാം സ്ഥാനം എലത്തൂർ സ്വദേശിനി ഷിദ ബാബുവും(450ഗ്രാം) മൂന്നാം സ്ഥാനം കുതിരവട്ടം കിണറുകണ്ടി പറമ്പ് സ്വദേശിനി വാഹിദയും (440ഗ്രാം) നേടി. 20പേർ പങ്കെടുത്ത പുരുഷ വിഭാഗത്തിൽ രണ്ടു പേർ ഒന്നാം സ്ഥാനത്ത് എത്തി. 685 ഗ്രാം മാമ്പഴം കഴിച്ചാണ് കുതിരവട്ടം കിണറുകണ്ടി പറമ്പ് എൻ.പി. സുനീന്ദ്രനും കുന്നശ്ശേരി സ്വദേശി ഹബീബും മുന്നിൽ എത്തിയത്.
അജിത് കുമാർ (610ഗ്രാം) രണ്ടാം സ്ഥാനവും പി.ടി റാഫി(555ഗ്രാം) മൂന്നാം സ്ഥാനവും നേടി. രണ്ടു കിലോ സിന്ദൂരി ഇനം മാമ്പഴമാണ് കഴിക്കാൻ ആയി നൽകിയത്. പി.ജെ ജോഷ്വ സമ്മാനദാനം നിർവഹിച്ചു. അഡ്വ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. കൃഷ്ണനുണ്ണി രാജ, ജനറൽ കൺവീനർ ജി.സുന്ദർ രാജലു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.