ഉപ്പൂപ്പയുടെ വാക്കുകേട്ട് മധുരയിൽ വന്നിറങ്ങിയ ഫൈസിയെ അവിടെ കാത്തിരുന്നത് താജ്ഹോട്ടലിലെ പഴയഷെഫ് ആയ ന ാരായണൻ കൃഷ്ണനായിരുന്നു. അനാഥാലയങ്ങൾക്കും അശരണർക്കും ഭക്ഷണമൊരുക്കുന്ന ആ വലിയ മനുഷ്യനിൽ നിന്നും വലിയ പാഠങ്ങൾ പഠിച്ചാണ് ഫൈസി മധുരയിൽ നിന്നും നാട്ടിലേക്ക് വണ്ടികയറിയത്.
ഉസ്താദ് ഹോട്ടലിലെ ഫൈസിയെപ്പോലെ ഭക്ഷണത്തിന്റെ മഹത്വം ഖൽബിലേക്ക് പകർത്തിയ ഒരു മനുഷ്യൻ യഥാർഥ ജീവിതത്തിലുണ്ട്. ഹൈദരാബാദുകാരനായ ഖാജാ മുഇൗനുദ്ദീൻ. തൂവെള്ള നിറമുള്ള പൈജാമയും വെള്ളത്തൊപ്പിയുമണിഞ്ഞ് നിറഞ്ഞു ചിരിക്കുന്ന പ്രകാശം പോലൊരു മനുഷ്യൻ.
ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഇൗ എം.ബി.എക്കാരൻ വിശക്കുന്നവരിലേക്ക് ഭക്ഷണവുമായി ഇറങ്ങിയത്. ഒഴിഞ്ഞ മൈതാനങ്ങളിലും വയലുകളിലും അടുപ്പുകൂട്ടി വലിയതോതിൽ ബിരിയാണിയുടെ വൈവിധ്യങ്ങളും മറ്റനേകം വിഭവങ്ങളും പാചകം ചെയ്യും. അതൊരു കാമറയിലൂടെ ഒപ്പിയെടുത്ത് ജനങ്ങളിലേക്കെത്തിക്കും.
പാകം ചെയ്ത ഭക്ഷണം അനാഥാലയങ്ങളിലെ കുട്ടികൾക്കും വിശക്കുന്ന മനുഷ്യർക്കും എത്തിച്ചു നൽകും. ഇതാണ് ഖാജയുടെ രീതി. ഖാജയുടെ പാചകരീതികൾ ജനങ്ങളിലേക്കെത്തിക്കുന്ന നവാബ് കിച്ചൺ യൂട്യൂബ് ചാനലിന് നിലവിൽ 15 ലക്ഷത്തോളം കാഴ്ചക്കാരുണ്ട്. ഖാജക്ക് പിന്തുണയുമായി ശ്രീനാഥ് റെഡ്‌ഡി, ഭഗത് റെഡ്‌ഡി എന്നീ കൂട്ടുകാരും കൂടെയുണ്ട്. ഖാജയുടെ രുചിക്കൂട്ടുകളിൽ നിന്നും ആവി പറന്നു തുടങ്ങുമ്പോൾ കണ്ടിരിക്കുന്നവരുടെ മനസ്സും നിറയും. ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.