???? ???????? ???????? ????? ?????

പലഹാര തട്ടിൽ പലരാജ്യ രുചിമേളം

ഷാർജ: ടിക്കറ്റ് എടുക്കാതെ നമ്മൾ മലബാറിലെത്തിയോയെന്ന് തോന്നിപോകും ഷാർജയിലെ വഴിയോരങ്ങളിലെ റമദാൻ പലഹാര വിപണി കണ്ടാൽ. കച്ചവടക്കാർ മൊഴിയുന്നതും മലയാളം എണ്ണയിൽ മൊരിയുന്നതിലേറെയും മലയാള വിഭവങ്ങൾ, എന്നാൽ വാങ്ങാൻ വരിനിൽക്കുന്നത് പലരാജ്യങ്ങൾ. പാകിസ്​താനി കച്ചവടക്കാരും ബംഗ്ലാദേശുകാരും ഒരു രുചി വ്യത്യാസവും കൂടാതെ കേരള വിഭവങ്ങളുടെ പേരുകൾ പറയുന്നത് കേൾക്കാം.

ഇഫ്താറിൽ എണ്ണ പലഹാരങ്ങൾ കഴിവതും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നതെങ്കിലും അത് മാത്രം പറയരുതെ പൊന്ന് ഡോക്ടറെ എന്നാണ് ദക്ഷിണേഷ്യക്കാരുടെ അപേക്ഷ. ബംഗ്ലാദേശ് രുചിയായ ചെറുമണി കടല മസാല മുതൽ മലബാറിന്‍റെ പഴം പൊരി വരെ നിറഞ്ഞ് കിടക്കുകയാണ് ഷാർജയിലെ വഴിയോരത്തെ പലഹാര വിപണിയിൽ. സമൂസ, ബോണ്ട, ഉന്നക്കായ, കലത്തപ്പം, ചട്ടിപത്തിരി, പക്കവട, പരിപ്പ് വട, ഉള്ളി വട, ഉഴുന്ന് വട, ഈത്തപ്പഴം പൊരിച്ചത്, പഴം പൊരിച്ചതും നിറച്ചതും, ഏലാഞ്ചി തുടങ്ങി നിരവധി ഇനങ്ങളാണ് തട്ടുകളിൽ നിറയുന്നത്.

ഇഫ്താറിനും അത്താഴത്തിനും പലഹാരങ്ങൾ മാത്രം കഴിക്കുന്നവരും കുറവല്ല. ദക്ഷിണേഷ്യക്കാരുടെ പലഹാരം ​േപ്രമം കണ്ട് തലക്കറക്കം വന്ന മറ്റ് രാജ്യക്കാരും ഇപ്പോൾ പലഹാര ​േപ്രമികളാണ്. അറബികളെമ്പാടും വന്ന്​ വാങ്ങുന്നുണ്ട്​ ഇവയെല്ലാം. പാകിസ്​താനികളുടെ തട്ടിൽ മധുരമാണ് ജീവാമൃത ബിന്ദു. ഗൾഫിലെ കേരളമായ സലാലയിൽ നിന്നെത്തിയ പഴങ്ങളാണ് എണ്ണയിൽ കിടന്ന് പലവിധ രുചികളായി മുങ്ങി നിവരുന്നത്.    

പൊരിയും വിൽപ്പനയും ഉപഭോക്താവ് കാണതക്ക വിധത്തിലായതിനാൽ ശുചിത്വത്തിൽ  കുറവുകളില്ല. നോമ്പ് കാലത്തെ പകൽ നേരത്തെ കച്ചവടം നഷ്​ടം നികത്താൻ ഇത്തരം പലഹാര വഴികൾ തന്നെ വേണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇത്തരം വിപണികൾ വലിയ അനുഗ്രഹമാണെന്നാണ് ഉപഭോക്​താക്കളുടെ പക്ഷം. സ്​ത്രീകൾക്ക്​ പ്രാർഥനക്കും ഖുർആൻ പാരായണത്തിനും സമയം ലഭിക്കുന്നുവെന്നതു തന്നെ മുഖ്യകാരണം.

Tags:    
News Summary - Ramadan Palaharam shops in Sharjah -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.