അടുപ്പ് കത്തിക്കാതെ ചൂടൻ ഇഡലി ഉണ്ടാക്കാം സൂര്യൻ കനിഞ്ഞാൽ. ക്രാഫ്റ്റ് വർക്ക് കേരള എന്ന കമ്പനിയാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റീമറുകൾ നിർമിച്ചത്. ഇഡലി പാത്രവുമായി ബന്ധിപ്പിച്ച സ്റ്റീമറുകൾ ചൂടാകുന്നത് പാരാബോളിക് റിഫ്ലക്ടറുകൾ ഉപയോഗിച്ചാണ്. ഇവ സൂര്യപ്രകാശത്തെ ഒരു പ്രത്യേക സ്ഥാനത്ത് കൊണ്ടു വരുന്നു.
130 ഡിഗ്രി സെൽഷ്യസ് ചൂട് വരെ ഇത് ഉൽപാദിപ്പിക്കുമെന്നാണ് കമ്പനിയുടെ സ്ഥാപകൻ കെ.എൻ അയ്യർ അവകാശപ്പെടുന്നത്. തിരുവനന്തപുരത്ത് നടന്ന അക്ഷര ഊർജോൽസവത്തിൽ കൈയടി നേടിയ പ്രോജക്ട് എം.എൻ.ആർ.ഇയുടെ (മിനിസ്ട്രി ഒാഫ് ന്യൂ ആൻഡ് റിന്യൂവബ്ൾ എനർജി) അനുമതി കാത്തിരിക്കുകയാണ്.
ഈ ടെക്നോളജി ഉപയോഗിച്ച് മറ്റ് പല ഉപകരണങ്ങളും ഇവർ ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.