അറേബ്യൻ, ചൈനീസ് തുടങ്ങി ടർക്കിഷ് ഫുഡ് വരെ മേളം കൊട്ടുന്ന കൊച്ചി നഗരത്തിൽ ‘കുറച്ച് കഞ ്ഞിയെടുക്കട്ടെ, മാണിക്യാ’ സ്റ്റൈലിൽ വേറിട്ട് നിൽക്കുകയാണ് തവി റസ്റ്ററൻറ്. കലൂർ ദേ ശാഭിമാനി ജങ്ഷനിൽ മെയിൻറോഡിൽനിന്ന് അൽപം മാറി നിന്നിട്ടും കഞ്ഞിയിഷ്ടക്കാർ ഇവിടേ ക്ക് ഇടിച്ചുകയറും. കയറിയാലോ കഞ്ഞിത്തരം കണ്ട് ഉള്ളുനിറയും. പഴംകഞ്ഞി മുതൽ ആരെയും മോ ഹിപ്പിക്കുന്ന മോഹക്കഞ്ഞി വരെ ‘ഒന്ന് സിപ്പ് ചെയ്യൂ’ന്ന് പറഞ്ഞ് നിരന്നിരിപ്പുണ്ട്. ഹെയ ർ സ്റ്റൈലിസ്റ്റും മേക്കപ് ആർട്ടിസ്റ്റുമായ ജസീന കടവിലാണ് ഈ സ്റ്റൈലിഷ് കടയുടെ സാരഥി. p>
എന്താ കഞ്ഞിയിലായിക്കൂടേ!
പുട്ടിലും ബിരിയാണിയിലും പലഹാരങ്ങളിലും പലരും വ്യത്യസ്തത കൊണ്ടുവരുേമ്പാൾ നമ്മുടെ നാടൻ വിഭവമായ കഞ്ഞിയിൽ എങ്ങനെ വ്യത്യസ്തത കൊണ്ടുവരാമെന്ന ചിന്തയാണ് ‘തവി’യിലേക്കെത്തിച്ചതെന്ന് ജസീന കടവിൽ പറയുന്നു. വെറുമൊരു പാത്രത്തിൽ കഞ്ഞി വിളമ്പുേമ്പാൾ വയർ നിറയുമെങ്കിലും മനസ്സ് നിറയില്ലെന്നും കഞ്ഞിയാകുേമ്പാൾ ‘നൊസ്റ്റാൾജിക്’ ഓർമകൾകൂടി വേണമെന്നും ചിന്തിച്ചു. അതിനായി മുളയും ചാക്കും ഉപയോഗിച്ച് റസ്റ്റാറൻറ് ഒരുക്കുകയും ഭക്ഷണം നൽകാൻ മൺപാത്രങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.
കഞ്ഞിയെന്നു പറഞ്ഞാൽ വെറും കഞ്ഞിയല്ല. രാവിലെയാണെങ്കിൽ പഴംകഞ്ഞിയും സാദാ കഞ്ഞിയും ശേഷം തൈര് കഞ്ഞി, മോഹക്കഞ്ഞി, ചീരാക്കഞ്ഞി, ജീരകക്കഞ്ഞി, പയർകഞ്ഞി എന്നിവയും ടേബിളിലെത്തും. മോഹക്കഞ്ഞിയും ജീരകക്കഞ്ഞിയുമാണ് കഞ്ഞികളിലെ താരങ്ങൾ. കപ്പ, തൈര്, ഇഞ്ചി, മുളക് എന്നിവ പ്രത്യേക രീതിയിൽ ചേർത്തുണ്ടാക്കുന്നതാണ് മോഹക്കഞ്ഞി. അരച്ചെടുത്ത തേങ്ങാക്കൂട്ടും ജീരകവും ഉലുവയും ചേർത്തുണ്ടാക്കുന്നതാണ് ജീരകക്കഞ്ഞി. ജീരകക്കഞ്ഞിക്ക് ഔഷധഗുണങ്ങളും ഏറെയാണ്.
പിള്ളേർക്കിഷ്ടം ചീരക്കഞ്ഞി
കാഴ്ചയിലും രുചിയിലും കേമനും ന്യൂജെൻസിന് പ്രിയപ്പെട്ടതും ചീരക്കഞ്ഞിയാണ്. ‘തവി’യിൽ മറ്റു കറിക്കൂട്ടുകൾ ഉണ്ടെങ്കിലും ചീരക്കഞ്ഞി ഇവയൊന്നും കൂട്ടാതെതന്നെ വയർ നിറച്ച് കഴിക്കാം. മൺപാത്രങ്ങളിൽ കൂട്ടുകറികളും ചമ്മന്തിയും പപ്പടവും മീൻ പൊരിച്ചതും കൂടാതെ പച്ചക്കറികൾകൊണ്ട് അലങ്കരിച്ചുമാണ് കഞ്ഞി മുന്നിെലത്തുക.
കഞ്ഞി കുടിച്ചാൽ മാത്രം പോര, ‘തവി’യിലെത്തിയാൽ കഞ്ഞിക്കൊപ്പം ഒരു സെൽഫി എടുക്കാനും ‘തവി’യെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനും തയാറാകണമെന്നാണ് ജസീനയുടെപക്ഷം. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ചുവർതന്നെ ഒരുക്കിയിട്ടുണ്ടിവിടെ. ചുവർ നിറയെ സെലിബ്രിറ്റികൾ ‘തവി’ സന്ദർശിച്ചതിെൻറ ചിത്രങ്ങളാണ്.
ന്യൂജെൻസിെൻറ ഇഷ്ട കേന്ദ്രമാണിവിടം. ജസീന സിനിമ മേഖലയിലായതിനാൽ തന്നെ സെലിബ്രിറ്റികളുടെയും ഇഷ്ടകേന്ദ്രം. കൊച്ചിയിലെത്തുേമ്പാൾ കുറച്ചു കഞ്ഞിയെടുക്കെട്ട എന്നാരെങ്കിലും ചോദിച്ചാൽ ധൈര്യമായി ‘തവി’യിലെ കഞ്ഞിയാകാം എന്നു പറയാം.
Courtesy: Thavi Restaurant, Ponoth Lane, Cochi-Kaloor Deshabhimani jn, Ponoth Rd.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.