ശർക്കര വാങ്ങുമ്പോൾ ആദ്യം അൽപമെടുത്ത് രുചിച്ചു നോക്കിയേ വാങ്ങാവൂ. ശുദ്ധമായ ശർക്കരയാണോ എന്നറിയാം. ശർക്കരയുടെ നിറം, രുചി, ഉറപ്പ് എന്നിവയാണ് എറ്റവും പ്രധാനം...
- ശർക്കര പഴക്കം ചെല്ലുന്തോറും ഉപ്പുരസം കൂടും. രുചിച്ചു നോക്കി ഉപ്പുരസം തോന്നുന്നുവെങ്കിൽ ശർക്കര പഴയതാണ് എന്നുറപ്പിക്കാം.
- ശർക്കരക്ക് ചവർപ്പുണ്ടെങ്കിൽ അതിനർഥം കാരമലൈസേഷൻ നടന്നിട്ടുണ്ട് എന്നാണ്.
- ശർക്കരയിൽ ക്രിസ്റ്റലുകൾ കാണാമെങ്കിൽ മധുരം കൂട്ടാൻ മറ്റെന്തോ ചേർത്തിട്ടുണ്ടാവാം.
- ശർക്കരയുടെ യഥാർഥ നിറം കടും കാപ്പി നിറമാണ്. മഞ്ഞനിറം രാസപ്രവർത്തനങ്ങൾക്കുശേഷം വരുന്നതാണ്. അത് വാങ്ങരുത്.
- ശർക്കര വെള്ളത്തിൽ കലർത്തി നോക്കിയാൽ ചോക്ക് പൗഡർ ചേർത്തിട്ടുണ്ടോ എന്നറിയാം. ഉണ്ടെങ്കിൽ പാത്രത്തിനടിയിൽ ചോക്കുപൊടി അടിഞ്ഞുകൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.