നാൾക്കുനാൾ വർധിക്കുന്ന പെട്രോൾ, ഡീസൽ വിലക്കൊപ്പം വീട്ടിൽനിന്ന് വാഹനവുമായി പുറത്തിറങ്ങുന്ന ഓരോരുത്തരുടെയും ആശങ്കയുടെ ഗ്രാഫും കുത്തനെ ഉയരുകയാണ്. അവർ ‘എന്തൊരു കഷ്ടമാണിതെ’ന്ന് തലയിൽ കൈവെച്ചും അധികൃതരെ പഴിച്ചു ഇരിക്കുന്നതിനിടക്കാണ് വീട്ടമ്മമാരുടെ നെഞ്ചിടിപ്പേറ്റികൊണ്ട് പാചക വാതക വിലയും വർധിച്ചത്.
തുടർച്ചയായ രണ്ടാം മാസമാണ് വില കൂട്ടുന്നത്. ഓഹ്, വെറും രണ്ടോ മൂന്നോ രൂപയല്ലേ കൂടിയിട്ടുള്ളൂ എന്നോർത്ത് ലാഘവത്തോടെ കാണണ്ട. പെട്രോളിെൻറയും ഡീസലിെൻറയും പോലെതന്നെ ഇടക്കിടെ പാചകവാതകത്തിനും വില വർധിക്കുന്നതിലൂടെ കുടുംബബജറ്റ് താളം തെറ്റും.
തൊട്ടതും പിടിച്ചതുമെല്ലാം ഗ്യാസടുപ്പിൽ പാചകം ചെയ്യുന്നവരാണ് മിക്കവരും. പലപ്പോഴും പാചകവാതകം ‘ശൂ’ന്ന് പറയുംപോലെയാകും തീരുക. ഒന്ന് മനസ്സുവെച്ചാൽ, ഈ ദുരിതകാലത്ത് എളുപ്പത്തിൽ പാചകവാതകം ലാഭിക്കാം. ചെറിയ, ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. രണ്ടോ മൂന്നോ ദിവസത്തേക്ക് ഗ്യാസ് കൂട്ടിക്കിട്ടും.
അത്തരം ചില അടുക്കള നുറുങ്ങുകൾ:
പാചകത്തിന് പരമാവധി പ്രഷർ കുക്കർ ഉപയോഗിക്കുക
ഇന്ധനത്തിനൊപ്പം സമയവും ലാഭിക്കാം
കുക്കറിനുള്ളിൽ മൂന്നും നാലും സാധനങ്ങൾ ഒരേസമയം വേവിക്കാനുള്ള പ്രഷർ കുക്കർ സെപറേറ്റർ സംവിധാനമുണ്ട്. ഇത് വാങ്ങാൻ കിട്ടും. കോവിഡ് ഭീതിയിൽ കടയിൽ പോവാൻ മടിക്കുന്നവർക്ക് ഓൺലൈനിൽ വാങ്ങാം.
പരമാവധി അടച്ചുവെച്ച് പാകം ചെയ്യുക.
അടുപ്പ് കത്തിക്കുംമുമ്പ് പാകം ചെയ്യാനുള്ള ചേരുവകളും സാധനങ്ങളുെമല്ലാം സമീപത്ത് വെക്കൂ. ഇവ അടുപ്പിൽ വെച്ചശേഷം തീകത്തിച്ചാൽ മതി.
അടുപ്പത്തുള്ളത് തിളച്ചു തുടങ്ങിയാൽ തീ കുറക്കുക. വലിയ ബർണറിനെക്കാളും, ഉയർന്ന ഫ്ലെയിമിനെക്കാളും ഇന്ധനം ലാഭിക്കുന്നതാണ് ചെറിയ ബർണറും ഇടത്തരം ഫ്ലെയിമും.
പാചകത്തിന് പാകത്തിന് വെള്ളം മതി. വെള്ളത്തിെൻറ അളവ് കൂടിയാൽ ഇന്ധന ചെലവ് കൂടും.
പയർ വർഗങ്ങളും പരിപ്പും വെള്ളത്തിലിട്ടു കുതിർത്താൽ എളുപ്പത്തിൽ വേവും. രാവിലത്തെ പാചകത്തിന് തലേദിവസം വെള്ളത്തിലിടണം.
ഗ്യാസടുപ്പിെൻറ ബർണർ ഇടക്കിടെ വൃത്തിയാക്കുക. കരട് കുടുങ്ങുന്നതും ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുന്നതും ഇന്ധനനഷ്ടമുണ്ടാക്കും.
പാചകത്തിന് പരന്ന പാത്രങ്ങളാണ് നല്ലത്.
ഭക്ഷ്യവിഭവങ്ങൾ ഇടക്കിടെ ചൂടാക്കുന്നതിനു പകരം ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് ഒറ്റത്തവണ ചൂടാക്കുക.
ഫ്രിഡ്ജിൽനിന്നുള്ള ഭക്ഷണം നേരിട്ട് അടുപ്പിൽ വെക്കുന്നതിനു പകരം തണുപ്പ് കുറയാൻ വെക്കുക.
തീർത്തും പ്രായോഗികമായ കാര്യങ്ങളല്ലേ എല്ലാം. നമുക്കെല്ലാം അറിയാവുന്നതും എന്നാൽ പലപ്പോഴും അത്ര കാര്യമാക്കാത്തതുമായിരിക്കും ഇവ. അതുകൊണ്ട് അൽപം മനസ്സുവെച്ചാൽ ഗ്യാസിെൻറ കാര്യത്തിലുള്ള ആധി കുറക്കാം. അണ്ണാൻകുഞ്ഞും തന്നാലായത്. അപ്പോൾ തുടങ്ങാമല്ലേ, ഇന്നുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.