പൊള്ളുന്ന വേനൽച്ചൂട് പതുക്കെ വിട്ടകലുന്ന ഒരു റമദാൻപകലിെൻറ അവസാനത്തിൽ, മരുമകളെയും പേരമക്കളെയും കാണാനായി ഗോപിനാഥൻ പിള്ളയെന്ന വൃദ്ധൻ പുണെയിലെ തങ്ങളുടെ ഫ്ലാറ്റിലേക്ക് എത്തിയ ഒാർമകളിലാണ് സജിദയും കുടുംബവും. രണ്ടു ദിവസത്തെ തീവണ്ടിയാത്രയുടെ മുഷിച്ചിലും തളർച്ചയുമായി എത്തിയ തെൻറ പ്രിയപ്പെട്ട ‘ഡാഡിക്ക്’ തണുത്തവെള്ളം നൽകി സ്വീകരിക്കാനുള്ള സജിദയുടെ നിർബന്ധങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. വ്രതം അവസാനിക്കാൻ ബാക്കിയുള്ള രണ്ടു മണിക്കൂർ ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ, േനാമ്പുനോറ്റ തെൻറ പ്രിയപ്പെട്ടവരോടൊപ്പം ഗോപിനാഥൻ പിള്ള കാത്തിരുന്നു.
ഒടുവിൽ മഗ്രിബ് ബാങ്ക് കൊടുത്തപ്പോൾ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പമിരുന്ന് നോമ്പുതുറന്ന അച്ചെൻറ സന്തോഷം ഇന്നും സജിദയുടെ കണ്ണിലുണ്ട്. കേരളത്തിൽ നിന്ന് ഇൗത്തപ്പഴമടക്കമുള്ള വിഭവങ്ങളുമായിട്ടാണ് ഗോപിനാഥൻ പിള്ള പുണെയിലെത്തിയത്. മകനെ വിശ്വസിച്ച് കൂടെയിറങ്ങി വന്നവളുടെ ജീവിതത്തിലെ കെട്ടുപോയ സന്തോഷങ്ങൾ പുണ്യമാസത്തിലും തിരികെ നൽകാൻ തന്നാലാവുന്നതെല്ലാം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം സ്വീകരിച്ച മകനോടും അവെൻറ കുടുംബത്തോടും ഹിന്ദുമത വിശ്വാസിയായി ഉറച്ചുനിൽക്കവെ തന്നെ പിതാവിെൻറ കർത്തവ്യം നിർവഹിച്ച ചാരിതാർഥ്യവുമായാണ് ഗോപിനാഥൻ പിള്ള ജീവിതത്തിൽനിന്ന് വിടപറഞ്ഞത്.
ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കേ അതിർത്തിഗ്രാമമായ താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കതിൽ വീടുമായുള്ള എല്ലാ ബന്ധങ്ങളും അറ്റുപോയ നിരാശയിൽനിന്ന് സജിദയും മക്കളും ഇപ്പോഴും മുക്തരായിട്ടില്ല. 2004നുശേഷമുള്ള മിക്ക നോമ്പുകാലത്തും ക്ഷേമാന്വേഷണങ്ങളുമായി കയറി വന്നിരുന്ന ‘ഡാഡി’ ഇനി ഒരിക്കലും തങ്ങളെ തേടി വരില്ലെന്ന് ഒാർക്കുേമ്പാൾ പേരമക്കളുടെ കണ്ണു നിറയുകയാണ്. എല്ലാ സ്കൂൾ അവധിക്കാലങ്ങളിലും സജിദയുടെയും മക്കളുടെയും താമരക്കുളത്തേക്കുള്ള യാത്രക്കും അറുതിയായിരിക്കുന്നു.
സജിദെയക്കാേളറെ വിഷമങ്ങളാണ് അബൂബക്കർ സിദ്ദീഖ് കടിച്ചമർത്തുന്നത്. അപ്പൂപ്പനൊപ്പം താമരക്കുളത്ത് കഴിഞ്ഞ നാളുകളിലെ സന്തോഷങ്ങളാണ് അബൂബക്കറിന് പങ്കുവെക്കാനുള്ളത്. 2004 ജൂൺ 14നാണ് ഗോപിനാഥൻ പിള്ളയുടെ മകൻ ജാവേദ് ഗുലാം ശൈഖ് (പ്രാണേഷ്കുമാർ പിള്ള) ഗുജ്റാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. അതിനുശേഷം ആശ്രയമറ്റുപോയ മരുമകൾ സജിദക്കും മക്കളായ അബൂബക്കർ സിദ്ദീഖ്, സൈനബ്, മൂസ ഖലീലുല്ല എന്നിവരുടെ പ്രതിസന്ധിഘട്ടത്തിൽ അവർക്ക് കരുത്തായി ഉറച്ചുനിന്നു.
ജാവേദ് കൊല്ലപ്പെടുേമ്പാൾ അബൂബക്കർ ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. തീവ്രവാദിയുടെ മകന് പുണെയിലെ സ്ഥാപനങ്ങൾ വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ ‘അപ്പുവിനെ’പിള്ള നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. നൂറനാടുള്ള സെൻട്രൽ സ്കൂളിൽ ചേർത്തു. മകെൻറ വിശ്വാസകാര്യങ്ങളിൽ വീഴ്ച വരാതെ വളർത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് സജിദ മകനെ മുത്തച്ഛനൊപ്പം അയച്ചത്. ദീർഘകാലം എൻ.എസ്.എസ് കരയോഗം പ്രസിഡൻറായിരുന്ന ഗോപിനാഥൻ പിള്ളയെന്ന ഹിന്ദുമത വിശ്വാസിക്ക് അതിൽ ഒട്ടും പരിഭവം ഇല്ലായിരുന്നു. തെൻറ മകൻ തെരഞ്ഞെടുത്ത വഴിയിൽ അവെൻറ കുടുംബം ഉറച്ചുനിൽക്കുന്നതിൽ അദ്ദേഹം സന്തോഷമാണ് പ്രകടിപ്പിച്ചത്. വിശ്വാസിയായ തെൻറ കൊച്ചുമകനെ വെള്ളിയാഴ്ചകളിൽ സമീപത്തുള്ള മസ്ജിദിലേക്ക് കൊണ്ടുപോകുന്നതിൽ കണിശത പുലർത്തി.
പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെ പള്ളിക്ക് പുറത്ത് തന്നെയും പ്രതീക്ഷിച്ച് നിൽക്കുന്ന ‘ഡാഡി’യാണ് അബൂബക്കറിെൻറ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്. ബാല്യത്തിൽ അനുഷ്ഠാനങ്ങളിൽ ഉഴപ്പിയിരുന്ന തന്നെ അതിലെല്ലാം നിർബന്ധിച്ചത് ഡാഡിയായിരുന്നു. വീട്ടിലുള്ളപ്പോൾ മുറിയിൽ നമസ്കാരത്തിന് സൗകര്യം ഒരുക്കും. ഇടവിട്ടുള്ള ദിവസങ്ങളിൽ നോമ്പ് പിടിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. ഇഷ്ടവിഭവങ്ങൾ തയാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ വാങ്ങി എത്തിക്കും. അവധിക്കാലങ്ങളിലെല്ലാം താമരക്കുളത്തേക്കുള്ള യാത്ര വലിയ സന്തോഷമാണ് കുട്ടികൾക്ക്.
മൂന്നു മാസം മുമ്പ് ഗോപിനാഥൻ പിള്ള പുണെയിൽ എത്തിയിരുന്നു. രണ്ടാഴ്ചയോളം അവരോടൊപ്പം താമസിച്ചു. സ്കൂൾ അടച്ചതോടെ സജിദയും കുടുംബവും താമരക്കുളത്തേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. ഇൗ റമദാൻ കാലത്ത് താമരക്കുളത്ത് കുറച്ചുദിവസം താമസിക്കണമെന്ന ആഗ്രഹവും പങ്കുവെച്ചിരുന്നു. ദൈവികമായ മാപ്പിെൻറയും മാനുഷികമായ വിട്ടുവീഴ്ചകളുടെയും മാസമായ റമദാനിൽ അകമഴിഞ്ഞ് അദ്ദേഹത്തിനായി പ്രാർഥിക്കുന്നുവെന്ന് അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.