വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ അഞ്ചാഴ്ചക്കുശേഷം ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും. റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും അഭിവാദ്യം ചെയ്യുക. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
88കാരനായ മാർപാപ്പയെ ഫെബ്രുവരി 14ലാണ് ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റിയത്.
മാർച്ച് ആദ്യവാരം അദ്ദേഹത്തിന്റെ ഹ്രസ്വ വിഡിയോ വത്തിക്കാൻ പുറത്തുവിട്ടിരുന്നു. ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നതായി തോന്നിയ ഈ വിഡിയോയിൽ അദ്ദേഹം തനിക്കായി പ്രാർഥിച്ച മുഴുവനാളുകൾക്കും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.