കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി തീർഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജനുവരി 15 വരെ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
അപേക്ഷ സമര്‍പ്പണത്തിനുള്ള അവസരം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് ബുധനാഴ്ച പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 2024 ജനുവരി 15നകം അനുവദിച്ചതും 2025 ജനുവരി 31 വരെ കാലാവധിയുള്ളതുമായ ഇന്റര്‍നാഷനല്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
ഇതുവരെ 9,419 ഓണ്‍ലൈന്‍ അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതില്‍ 735 അപേക്ഷകര്‍ 70 വയസ്സ് വിഭാഗത്തിലും 1,113 അപേക്ഷകര്‍ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 7,571 അപേക്ഷകര്‍ ജനറല്‍ വിഭാഗത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.