നിറഞ്ഞുകവിഞ്ഞ്​ മസ്​ജിദുൽ ഹറാം, ആത്മീയാന്തരീക്ഷത്തിൽ ലയിച്ച്​ തീർഥാടകർ​

മക്ക: ഈ വർഷത്തെ ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കംകുറിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്‍റെ വിവിധ ദിക്കുകളിൽ നിന്ന്​ പല ദേശക്കാരും ഭാഷക്കാരുമായ തീർഥാടക ലക്ഷങ്ങളാണ്​ മക്കയിലെത്തിയത്​. മസ്​ജിദുൽ ഹറാമിലെ ആത്മീയാന്തരീക്ഷത്തിൽ ഖുർആൻ പാരായണം ചെയ്​തും പ്രാർഥിച്ചും ഏറെകാലമായി മനസ്സിലേറ്റി നടന്ന ഹജ്ജ്​ എന്ന തങ്ങളുടെ മഹത്തായ സ്വപ്​നം സാക്ഷാത്​കരിക്കാൻ മണിക്കൂറുകൾ എണ്ണി കഴിയുകയാണവർ​.

ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കമിടുന്ന തിങ്കളാഴ്​ച ‘ലബൈക്ക’ ചൊല്ലി മിനായിലേക്ക്​ യാത്രതിരിക്കാനുള്ള ഒരുക്കത്തിലാണ്​. പുണ്യഭൂമിയിലെത്താനും ഹറമിൽ കഴിഞ്ഞുകൂടാനും കഴിഞ്ഞതിലുള്ള അവാച്യമായ ആത്മനിർവൃതിയോടൊപ്പം തങ്ങളുടെ ഹജ്ജ്​ കർമങ്ങൾ സ്വീകരിക്ക​ണമേയെന്ന​ ​മനംനൊന്ത പ്രാർഥനയിലുമാണ്​. ​കോവിഡ്​ എന്ന മഹാമാരിക്ക്​ ശേഷം ഹജ്ജ്​ തീർഥാടകരുടെ എണ്ണം പഴയ പ്രതാപത്തിലേക്ക്​ മടങ്ങുന്ന ആദ്യത്തെ സീസണ്​ കൂടിയാണ്​ മക്കയും പരിസരവും ഇത്തവണ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്​. 

 

തീർഥാടക ലക്ഷങ്ങളാൽ മസ്​ജിദുൽ ഹറാമും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കുകയാണിപ്പോൾ​. 18 ലക്ഷത്തിലധികം വിദേശ തീർഥാടകരുടെ വരവ്​ പൂർത്തിയായിട്ടുണ്ടെങ്കിലും ഇന്നും നാളെയുമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭ്യന്തര തീർഥാടകർ കൂടി മക്കയിലെത്തുന്നതോടെ ഹറമും പരിസരവും പുണ്യസ്ഥലങ്ങളും ഒരിക്കൽ കൂടി ലോകത്തെ ഏറ്റവും മഹാ ജനസംഗമ ​കേന്ദ്രമായി മാറും.

സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശങ്ങൾ ഉൾക്കൊണ്ട്​ ഏറ്റവും മികച്ച സേവനങ്ങളാണ്​ സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ​ ഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക്​ ഒരുക്കിയിരിക്കുന്നത്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടക്കമുള്ള നൂതന സാ​േങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക്​ അനായാസകരമായി അവരുടെ കർമങ്ങൾ അനുഷ്​ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയിട്ടുണ്ട്​. അവസാനഘട്ട ഒരുക്കം വിവിധ വകുപ്പ്​ മേധാവികൾ പരിശോധിച്ചു ഉറപ്പുവരുത്തിക്കഴിഞ്ഞു.

Tags:    
News Summary - Hajj 2023 updates Pilgrims fill the Masjid-ul-Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.