ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് സൗദി അറേബ്യയിൽനിന്ന് സ്വദേശികളും വിദേശികളുമായി 70,000ത്തിലധികം പേർ മന്ത്രാലയത്തിന്റെ ഹജ്ജ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മശാത്ത് ‘അൽഅഖ്ബാരിയ’ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തീർഥാടകരുടെ ആവശ്യങ്ങൾ സുഗമമാക്കുന്നതിനാണ് ഹജ്ജിന്റെ അഞ്ചു മാസം മുമ്പ് മുഴുവൻ തുകയും അടക്കുന്നതിനു പകരം മൂന്നു ഗഡുക്കളായി ഫീസ് അടക്കുന്ന സംവിധാനം സാധ്യമാക്കിയത്.
കൂടുതൽ അതിഥികൾക്ക് ആതിഥ്യമരുളുക, അവരുടെ യാത്ര സുഗമമാക്കുക, അനുഭവം സമ്പന്നമാക്കുക എന്നിവയാണ് ‘പിൽഗ്രിംസ് സർവിസ് പ്രോഗ്രാം’ ലക്ഷ്യമിടുന്നത്. കോവിഡിനു മുമ്പുള്ള തീർഥാടകരുടെ എണ്ണം പ്രായപരിധിയില്ലാതെ തിരിച്ചുവരുന്നതിന് ഈ വർഷത്തെ ഹജ്ജ് സാക്ഷ്യം വഹിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയ കാര്യം ഹജ്ജ് ഡെപ്യൂട്ടി മന്ത്രി സൂചിപ്പിച്ചു. ജനുവരി അഞ്ചിനാണ് സൗദിക്കകത്തുനിന്ന് ഹജ്ജ് നിർവഹിക്കുന്നതിനുള്ള രജിസ്ട്രേഷൻ ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.