കരിപ്പൂർ: ഈ വർഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടാം ഗഡുവായ 1,70,000 രൂപ ഏപ്രിൽ 24നകം അടക്കണം. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്ന് ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പറുള്ള പേ ഇൻ സ്ലിപ് ഡൗലോഡ് ചെയ്ത് എസ്.ബി.ഐ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിൽ പണമടക്കാം.
പണമടച്ച ശേഷം രശീതിയുടെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പി തപാൽ മാർഗം എക്സിക്യൂട്ടിവ് ഓഫിസർ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് പി.ഒ, മലപ്പുറം ജില്ല, പിൻ: 673 674 വിലാസത്തിൽ അയക്കണം.
ബാക്കി അടക്കേണ്ട തുക വിമാന നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.