റമദാൻ പകരുന്ന ആരോഗ്യ പാഠങ്ങൾ

ആത്മീയ ചൈതന്യം തുടിക്കുന്ന വിശുദ്ധ മാസം തുടങ്ങിക്കഴിഞ്ഞു. ഉപവാസത്തിന്‍റെ ആത്മീയ, ചരിത്ര പശ്ചാത്തലങ്ങൾ ധാരാളം നമുക്കറിയാം. ആത്മപരിശോധനക്കും പുനരവലോകത്തിനും റമദാൻ വലിയ തോതിൽ മനുഷ്യനെ പ്രാപ്തമാക്കുന്നു എന്ന കാര്യവും നമുക്ക് നന്നായറിയാം. എന്നാൽ, നോമ്പിന്‍റെ ആരോഗ്യതലത്തെക്കുറിച്ച് നമ്മളിൽ പലർക്കും കാര്യമായ അറിവില്ല എന്നതാണ് സത്യം.

ഉപവാസം മെച്ചപ്പെട്ട ആരോഗ്യം കൂടിയാണ് ഉറപ്പാക്കുന്നത്. പല മതങ്ങളിൽ, പല കാലങ്ങളിലായി ഉപവാസത്തിന് പ്രാധാന്യം നൽകിയത് ആത്മീയ ഭാവങ്ങൾക്കൊപ്പം അതിന്‍റെ ആരോഗ്യ പ്രാധാന്യം കൂടി തിരിച്ചറിഞ്ഞു തന്നെയാകണം. ഉപവാസത്തിന് പല മതങ്ങളിലും തത്ത്വശാസ്ത്രങ്ങളിലും വിവിധ വകഭേദങ്ങളുണ്ട്. ഏതെങ്കിലും ഒരുനേരം മാത്രം ഭക്ഷണം ഒഴിവാക്കിയോ ചില പ്രത്യേകയിനം ഭക്ഷണങ്ങൾ മാത്രം നിശ്ചിത സമയത്തേക്ക് ഉപേക്ഷിച്ചോ ഉപവാസം ആചരിക്കുന്നവരുണ്ട്. മുഴുദിവസം പട്ടിണി കിടന്ന് ഉപവസിക്കുന്നവരും ഉണ്ട്.

എന്നാൽ, ഇസ്‍ലാമിലെ ഉപവാസം സൂര്യോദയം മുതൽ അസ്തമയം വരെ നീളുന്ന പ്രക്രിയയാണ്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ നേരിടാനുള്ള പ്രായോഗിക വഴികളിൽ ഒന്നായും ഉപവാസം മാറുകയാണ്. ഉഷ്ണകാലത്താണ് ഗൾഫിൽ റമദാൻ വിരുന്നെത്താറ്. ഇത്തവണയും അതിൽ മാറ്റമില്ല. 14 മുതൽ 15 മണിക്കൂർ വരെ ദൈർഘ്യമുണ്ട് ഗൾഫിലെ നോമ്പിന്. ഈ കാലാവസ്ഥയിൽ നോമ്പനുഷ്ഠിക്കുന്നവർ ഒന്നു മനസ്സുവെച്ചാൽ മികച്ച ശാരീരിക, മാനസികാവസ്ഥ കൂടി രൂപപ്പെടുത്താം. തിരസ്കാരം തന്നെയാണ് നോമ്പിന്‍റെ കാതൽ. കേവലം ഭക്ഷണ പാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ മാത്രമല്ല അത്. മാനസികമായി കരുത്താർജിക്കാനുള്ള മികച്ച അവസരം കൂടിയായി മാറുകയാണ് നോമ്പുകാലം. അതോടെ നമ്മെ അലട്ടുന്ന പല ജീവിതശൈലീ രോഗങ്ങളും എളുപ്പം വിടപറയും.

ജീവിതരീതികളും ക്രമങ്ങളും അടിമുടി മാറുകയാണ് നോമ്പുകാലത്ത്. ഇക്കാര്യം തിരിച്ചറിഞ്ഞ് ആഹാര രീതികളിലും ജീവിത ശൈലികളിലും ബോധപൂർവം മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകണം. പകൽനേരത്ത് ആഹാരം ഉപേക്ഷിക്കുന്നു എന്നുകരുതി രാത്രികാലങ്ങളിൽ വഴിവിട്ട തോതിൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉപവാസത്തിന്‍റെ ചൈതന്യത്തെയും അത് ഇല്ലാതാക്കും. ശരിയായ ഉപവാസം നമ്മുടെ ശരീരത്തിനും മനസ്സിനും നൽകുന്ന ഉണർവ് വലുതാണ്. നാം അതിന്‍റെ ചൈതന്യം നഷ്ടപ്പെടുത്താതിരിക്കുകയാണ് പ്രധാനം. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താനും ഉപവാസകാലം സഹായിക്കും. ശരീരഭാരം കുറക്കാൻ താൽപര്യമെടുക്കുന്നവർക്കും ഇത് നല്ലകാലം. 

ഉ​പ​വാ​സ​ത്തെ ആ​രോ​ഗ്യ​ദാ​യ​ക​മാ​ക്കാ​ൻ 10 ടി​പ്സു​ക​ൾ

1. ഉ​പ​വാ​സം ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​ണെ​ന്ന ബോ​ധ്യം ഉ​ള്ളി​ൽ ഉ​റ​പ്പി​ക്കു​ക. ഒ​രു​നി​ല​ക്കും അ​ത് അ​നാ​രോ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ രൂ​പ​പ്പെ​ടു​ത്തു​ന്നി​ല്ല. ഉ​പ​വാ​സ കാ​ല​ത്തെ ന​മ്മു​ടെ ഭ​ക്ഷ​ണ രീ​തി​യും ജീ​വി​ത ശൈ​ലി​യു​മാ​ണ് പ്ര​ധാ​നം.

2. രോ​ഗി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ ഉ​പേ​ക്ഷി​ക്ക​രു​ത്. ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ മ​രു​ന്നു​ക​ളു​ടെ സ​മ​യം ക്ര​മീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

3. അ​നാ​വ​ശ്യ പി​രി​മു​റു​ക്ക​വും സ​മ്മ​ർ​ദ​വും തീ​ർ​ത്തും ഉ​പേ​ക്ഷി​ക്കു​ക. രാ​ത്രി​കാ​ല അ​മി​ത ഭ​ക്ഷ​ണം പ​ര​മാ​വ​ധി കു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക

4. പു​ക​വ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​റ്റാ​യ രീ​തി​ക​ൾ ഉ​പേ​ക്ഷി​ക്കാ​നു​ള്ള ന​ല്ല സ​മ​യം കൂ​ടി​യാ​ണ് റ​മ​ദാ​ൻ. രാ​ത്രി​യി​ലും പു​ക​വ​ലി​ക്കാ​തി​രി​ക്കു​ക

5. ഇ​ഫ്താ​ർ പ​ര​മാ​വ​ധി ല​ളി​ത സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ക്കു​ക. എ​ണ്ണ ക​ല​ർ​ന്ന ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളോ​ട് 'നോ' ​പ​റ​യു​ക. ഈ​ത്ത​പ്പ​ഴം, നാ​ര​ങ്ങ, ജ്യൂ​സു​ക​ൾ, പ​രി​പ്പു വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ക. നോ​മ്പെ​ടു​ക്കു​​മ്പോ​ൾ ഗോ​ത​മ്പ്, റാ​ഗി, അ​വ​ൽ വി​ഭ​വ​ങ്ങ​ളാ​കും കൂ​ടു​ത​ൽ പ​ഥ്യം.

6. ഉ​ഷ്ണ​കാ​ല​ത്താ​ണ് ഗ​ൾ​ഫി​ലെ നോ​മ്പ്. ഇ​ക്കാ​ര്യം മു​ൻ​നി​ർ​ത്തി രാ​ത്രി പ​ര​മാ​വ​ധി വെ​ള്ളം കു​ടി​ക്ക​ണം. മാം​സാ​ഹാ​രം കു​റ​ക്കു​ക. കൂ​ടു​ത​ൽ ജ​ലാം​ശം നി​റ​ഞ്ഞ വി​ഭ​വ​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ക. ചാ​യ​യും കാ​പ്പി​യും കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

7. പ്രാ​ർ​ഥ​ന​ക​ളു​ടെ ആ​ധി​ക്യ​വും ജീ​വി​ത രീ​തി​ക​ളി​ൽ വ​രു​ന്ന മാ​റ്റ​വും മു​ൻ​നി​ർ​ത്തി ശ

​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും പ​ര​മാ​വ​ധി ചി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ണം. അ​നാ​വ​ശ്യ പി​രി​മു​റു​ക്കം രൂ​പ​പ്പെ​ടു​ത്തു​ന്ന എ​ല്ലാ ചി​ന്ത​ക​ളും ഒ​ഴി​വാ​ക്ക​ണം.

8. ഉ​റ​ക്കം പ്ര​ധാ​ന​മാ​ണ്. ആ​രാ​ധ​ന​യും മ​റ്റും കാ​ര​ണം ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം സ്വാ​ഭാ​വി​കം. എ​ന്നാ​ൽ, ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് ഉ​പ​വ​സി​ക്കു​ന്ന​വ​രു​ടെ ശാ​രീ​രി​ക, മാ​ന​സി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും.

9. ഇ​ഫ്താ​ർ പോ​ലെ പ്ര​ധാ​ന​മാ​ണ് സു​ഹൂ​ർ. നോ​മ്പെ​ടു​ക്കാ​നു​ള്ള മാ​ന​സി​ക, ശാ​രീ​രി​ക ത​യാ​റെ​ടു​പ്പ് കൂ​ടി​യാ​ണ​ത്. ല​ളി​ത വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടെ​ങ്കി​ലും സു​ഹൂ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ക.

10. സ​ഹ​ജീ​വി​ക​ളോ​ട് കൂ​ടു​ത​ൽ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ക. സാ​ധ്യ​മാ​യ അ​ള​വി​ൽ അ​വ​ർ​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക. അ​തി​ലൂ​ടെ ആ​ത്മ​വി​ശു​ദ്ധി കൈ​വ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക.

(ഡോ. ​ഷ​മീ​മ അ​ബ്ദു​ൽ നാ​സ​ർ അ​ജ്മാ​ൻ മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​യു​ർ​വേ​ദ വി​ഭാ​ഗം മേ​ധാ​വിയാണ്)

Tags:    
News Summary - Health Lessons from Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.