അയ്യപ്പൻ വിളക്കുത്സവത്തിൽ സദ്യവട്ടത്തിന് അതിഥിയായെത്തിയ റഷീദലി തങ്ങൾ

അയ്യപ്പൻ വിളക്കുത്സവത്തിൽ സദ്യവട്ടത്തിന് അതിഥിയായി റഷീദലി തങ്ങളും

വേങ്ങര: ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കുത്സവത്തിന്‍റെ ഭാഗമായി നടന്ന സമൂഹ അന്നദാനത്തിൽ പാണക്കാട് റഷീദലി തങ്ങളും അതിഥിയായെത്തി.

ക്ഷേത്ര വിളക്കുത്സവ ഭാരവാഹികളായ തൊമ്മങ്ങാട്ട് രാധാകൃഷ്ണൻ നായർ, പാങ്ങാട്ട് മോഹൻദാസ്, പറാട്ട് മണികണ്ഠൻ, ഇടത്തിൽ ശശിധരൻ, കെ.സി. നാരായണൻ, പനക്കൽ സനൂഷ്, കരങ്ങാടൻ പത്മനാഭൻ, കടവത്ത് സുരേഷ്, ഇടത്തിൽമനോജ്, മേൽശാന്തി അനീഷ് നമ്പൂതിരി, ഇയ്യാറ്റു കുന്നത്ത് ചിന്നസ്വാമി എന്നിവർ തങ്ങളെ സ്വീകരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. പൂച്യാപ്പു, വാർഡ് മെമ്പർ സി.പി. ഖാദർ, പി.കെ. അസ്ലു, പറമ്പിൽ ഖാദർ, സിദ്ദീഖ് ഫൈസി പിലാക്കൽ, പാറയിൽ ഹാഷിം തങ്ങൾ, മഹല്ല് ഖത്തീബ് അബ്ദുറഹിമാൻ മുസ്ലിയാർ, വ്യാപാരി നേതാക്കളായ പി. അസീസ് ഹാജി, എം.കെ. സൈനുദ്ദീൻ, സി.എച്ച്. മുസ്തഫ മൗലവി, ടി.കെ. ദിലീപ്, വേങ്ങര സി.ഐ മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - panakkadu rasheedali thangal in ayyappan vilakku feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.