ജിദ്ദ: ഇത്യോപ്യയുടെ ഔദ്യോഗിക ഭാഷകളിലൊന്നായ ‘അംഹരിയ’യിൽ ഖുർആൻ വിവർത്തനം പുറത്തിറക്കി മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് സമുച്ചയം. ഏകദേശം 1.8 കോടി ആളുകൾ സംസാരിക്കുന്ന ഇത്യോപ്യയിലെ പ്രധാന ഭാഷയാണ് അംഹരിയ.
ഇത്യോപ്യയിലെ മധ്യഭാഗത്തുള്ളവരാണ് ഈ ഭാഷ പ്രധാനമായും ഉപയോഗിക്കുന്നത്. ലോകഭാഷകളിലേക്ക് ഖുർആന്റെ അർഥങ്ങൾ വിവർത്തനം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള കിങ് ഫഹദ് ഖുർആൻ സമുച്ചയം നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്.
അറബി സംസാരിക്കാത്ത ആളുകൾക്ക് ഖുർആന്റെ അർഥവും ആശയവും വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മലയാളമടക്കമുള്ള ഒട്ടനവധി ഭാഷകളിൽ കിങ് ഫഹദ് ഖുർആൻ സമുച്ചയവും വിവർത്തനം പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.