ആത്മീയതയുടെ തീവ്രപരിശീലന ശിബിരം പര്യവസാനിക്കുകയാണ്. പിശാചുക്കളെ ബന്ധിച്ച്, ഉടലിനെ വിശപ്പുകൊണ്ട് കെട്ടിയിട്ട് റമദാൻ വിശ്വാസിയെ കൂടെനിർത്തി. സ്വർഗകവാടങ്ങൾ തുറന്നുവെച്ചും നരകവാതിലുകൾ അടച്ചും അവസരങ്ങൾ പിന്തുണ നൽകി. കരുണാമയനായ നാഥൻ കാരുണ്യംെകാണ്ടും പാപമോചനംെകാണ്ടും കുളിർകോടിയണിയിച്ചു. എല്ലാ അർഥത്തിലും സുരക്ഷിതരായി രാപ്പകലുകളെ ഉപവാസംെകാണ്ടും ഉപാസന െകാണ്ടും ചൈതന്യവത്താക്കി. പഞ്ചാരക്കുന്നിൽ തേൻമഴപോലെ ഒരു ലൈത്തുൽ ഖദ്റും നാഥൻ സമ്മാനിച്ചു. ആത്മീയ വസന്തത്തിെൻറ സകല സൗകുമാര്യങ്ങളും വിശ്വാസിയുടെ ജീവിതത്തെ പൂങ്കാവനമാക്കി മാറ്റി.
റമദാൻ പടിയിറങ്ങുകയാണ്. ഇൗ പരിശീലനക്കളരിക്ക് സമാപനം കുറിച്ച് നാം സാധാരണ ജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണ്. വഴിയിൽ പതിവുപോലെ കാത്തിരിക്കാൻ പിശാചുണ്ടാകും. റമദാൻ കഴിയുന്നതോെട നമ്മെ മോഹിപ്പിച്ച് ദുനിയാവ് കൂെടവരും. പട്ടിണി കിടന്നപ്പോൾ നമ്മെ അനുസരിച്ച ശരീരം മൃഷ്ടാന്നഭോജനം കഴിച്ച് നമ്മെ നിയന്ത്രിക്കാൻ തുനിയും. ദേഹേച്ഛകൾ കടന്നൽക്കൂട്ടങ്ങളെപ്പോലെ പകലും രാത്രിയും നമ്മുടെ ആത്മീയഗാത്രത്തെ കടന്നാക്രമിക്കാൻ ശ്രമിക്കും. ഇവിടെയാണ് ഒരുമാസത്തെ തപോബലം നമുക്ക് ആത്മനിയന്ത്രണം പകരേണ്ടത്. ഒപ്പം ഇഹലോകത്തിലിരുന്ന് പരലോകം പണിയാനുള്ള ജാഗ്രതയും കരുതലും ദൃഢനിശ്ചയവും സഹനവുമാണ് കൂട്ടിനുണ്ടാവേണ്ടത്.
പ്രവാചകൻ പറഞ്ഞു: സ്വശരീരത്തെ കീഴ്പെടുത്തുകയും മരണാനന്തരജീവിതത്തിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ. എന്നാൽ, ശരീരേച്ഛകളെ പിൻപറ്റി അല്ലാഹുവിെൻറമേൽ വൃഥാ മോഹവും പേറി ജീവിക്കുന്നവനാണ് വിഡ്ഢി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.