ഞാൻ ഒരു ഭക്ഷണപ്രിയനാണ്. പ്രത്യേകിച്ച് നോൺ വെജിറ്റേറിയൻ. നോമ്പ് തുറ എന്നെ വല്ലാതെ കൊതിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വ്രതമാസങ്ങളെ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുമുണ്ട്. നോമ്പുതുറ തുടങ്ങുന്നത് കാരക്കയിലാണ്. പിന്നെ തരിക്കഞ്ഞിയും പഴങ്ങളും...
ജാതി മതഭേദമെന്യേ, ധനവാനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരും ഭക്ഷണത്തിനു മുന്നിൽ ഒത്തുചേരുമ്പോൾ അവിടെ മാനവികത വിളംബരം ചെയ്യപ്പെടുന്നു. ഈ യോജിപ്പാണ് ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത്. അടുത്തിരിക്കുന്നവന്റെ ജാതിയോ പണമോ ഇത്തരം കൂട്ടായ്മകളിൽ ആരുംതന്നെ തിരക്കാറില്ലല്ലോ!
അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാൻ പ്രേരണനൽകുന്ന ഇത്തരം കൂട്ടായ്മകളെ കേരളം എന്നും രണ്ട് കൈയും നീട്ടി സ്വീകരിച്ച ചരിത്രം ആവർത്തിക്കപ്പെടേണ്ടതുണ്ട്. ഈസ്റ്ററും ക്രിസ്മസും പെരുന്നാളും ഓണവും നാം ആഘോഷിക്കുമ്പോൾ ഈ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ചിന്തകളാണ് നമ്മെ നയിക്കേണ്ടത്. വൈവിധ്യമായ കർമങ്ങളും ആചാരങ്ങളും നമ്മെ കൂടുതൽ അടുപ്പിക്കാനുതകുന്നതാവണം, അകറ്റാനുള്ളതാകരുത്. ഒരു നല്ല നാൾ പുലർന്നുകാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്റെ പ്രിയമുള്ളവരിൽ വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. ഈ ശുഭപ്രതീക്ഷ എന്റെ യാത്രകളിൽ വഴികാട്ടിയാകുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.