ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ റാശിദ് ഗസ്സാലിയുടെ എട്ടാമത് റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു.ശറഫിയ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരേ തരത്തിൽ നവീകരിക്കുന്ന ഏക ആരാധനാകർമമാണ് വ്രതമെന്നും ശരീരത്തെ മാത്രം സ്പർശിക്കുന്ന വ്രതമായി മാറാതിരിക്കാൻ വിശ്വാസികൾ സൂക്ഷ്മത പുലർത്തണമെന്നും റാശിദ് ഗസ്സാലി പറഞ്ഞു.
അബീർ ഗ്രൂപ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ഡയറക്ടർ വി.പി. ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഉസ്മാൻ അൽ അമൂദി മുഖ്യാതിഥിയായിരുന്നു. എക്സിക്യൂട്ടിവ് കോഓഡിനേറ്റർ മുഹമ്മദ് സാബിത്ത് സ്വാഗതവും ഫിനാൻസ് കോഓഡിനേറ്റർ ജമാൽ പേരാമ്പ്ര നന്ദിയും പറഞ്ഞു.
സലാഹ് കാരാടൻ, നാസർ വെളിയംകോട്, കെ.സി അബ്ദുറഹ്മാൻ, റസാഖ് ചേലക്കാട്, അരുവി മോങ്ങം, സി.ടി ശിഹാബ്, കെ.എം ഇർഷാദ്, നിസാർ മടവൂർ, ഷഫീഖ് കുഞ്ഞാലി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.