കൊളത്തൂർ: സഹപ്രവർത്തകർക്കൊപ്പം സൗഹൃദ നോമ്പ് നോറ്റ് രണ്ട് അധ്യാപികമാർ. കടുങ്ങപുരം ചൊവ്വാണ എ.എൽ.പി സ്കൂളിലെ അധ്യാപികമാരായ സിഞ്ചുവും രമ്യയുമാണ് സഹപ്രവർത്തകർക്കൊപ്പം നോമ്പ് നോൽക്കുന്നത്. വേനൽചൂടിന്റെ കാഠിന്യത്തിലും സഹഅധ്യാപകരും വിദ്യാർഥികളും നോമ്പെടുക്കുന്നതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മതസൗഹാർദത്തിന്റെ വേറിട്ട അനുഭവം തീർക്കുകയാണിവർ. മുമ്പ് റമദാനിൽ ഇടവിട്ട ദിവസങ്ങളിൽ വല്ലപ്പോഴുമായിരുന്നു നോമ്പെടുത്തിരുന്നത്. ഈ വർഷം മുതൽ കൃത്യമായി നോമ്പെടുക്കാനുള്ള തീരുമാനത്തിലാണ് ഇരുവരും. നോമ്പനുഭവങ്ങളിൽ സിഞ്ചു ടീച്ചറുടെ ഭർത്താവ് രാമപുരം സ്വദേശി മണികണ്o പ്രസാദാണ് വഴികാട്ടി. വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എക്കണോമിക്സ് അധ്യാപകനായ മണികണ്ഠപ്രസാദ് 10 വർഷമായി സ്ഥിരമായി നോമ്പനുഷ്ഠിക്കുന്നുണ്ട്. പരിയാപുരം യു.പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായ മകൻ ആദിദേവ് രമ്യ ടീച്ചർക്ക് നോമ്പെടുക്കാൻ കൂട്ടാകുന്നു. എല്ലാ ദിവസവും അത്താഴത്തിനും നോമ്പ് തുറക്കും വിഭവങ്ങളൊരുക്കി വ്രതമെടുക്കുന്നത് മതങ്ങൾ നേരിട്ടറിയുന്നതിനും മതസാഹോദര്യം കാത്തുസൂക്ഷിക്കുന്നതിനും ഏറെ പ്രയോജനപ്രദമാണെന്ന് ഇരുവരും അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.