ആധുനികമായ അർഥത്തിലല്ല വിമാനം എന്ന സങ്കല്പം വാല്മീകി രാമായണത്തിൽ വിവരിക്കുന്നത്. വാല്മീകി രാമായണത്തിലെ പുഷ്പക വിമാനത്തെ ആ അർഥത്തിൽ വിമാനം എന്ന് വിളിക്കാമോ എന്ന് സംശയമാണ്. വാല്മീകി വർണിക്കുന്ന വിമാനം കാഞ്ചന ചിത്രമായ വിഭാഗങ്ങളോടു കൂടിയതും വൈഡൂര്യം കൊണ്ടും രത്നം കൊണ്ടും നിർമിതമായ വേദികളുള്ളതും മണ്ഡപങ്ങൾ നിറഞ്ഞതുമാണ് ( തത: കാഞ്ചന ചിത്രാംഗം വൈദൂര്യ മണി വേദികം / കൂടാഗാരൈ പരീക്ഷിപ്തം സർവതോ രജത പ്രഭം ). ഈ വിമാനമാവട്ടെ മേരുവിന്റെ കൊടുമുടി പോലുള്ള ആകാരത്തോടു കൂടിയതാണ് (തം മേരു ശിഖരം ..). ഇഷ്ടമനുസരിച്ച് പറപ്പിക്കാവുന്ന പർവതാകാരമാണ് രാമായണത്തിലെ പുഷ്പക വിമാനം (തത് പുഷ്പകം കാമഗമം വിമാന / മുപസ്ഥിതം ഭൂധര സന്നികാശം). ആയിരക്കണക്കായ വാനരന്മാരും രാക്ഷസന്മാരും ഈ വിമാനത്തിൽ കയറുന്നുണ്ട്.
വിമാനത്തിന്റെ ശാസ്ത്രീയ പ്രവർത്തനത്തെക്കുറിച്ചോ , അത് എങ്ങനെയാണ് ആകാശത്ത് പറക്കുന്നതെന്നോ രാമായണം വിവരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.