ഏറെ പ്രസിദ്ധമായ ഭാഗവതപുരാണത്തിന്റെ രചനാകാലത്ത് രാമകഥ വളരെയധികം ജനസംസ്കാരത്തിൽ പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ‘‘സീതാപതിയായ ഭഗവാന്റെ (രാമന്റെ ) പുണ്യചരിതം ജ്ഞാനികളായ ഋഷികളാൽ വിസ്തരിച്ച് വർണിക്കപ്പെട്ടിട്ടുള്ളതും അങ്ങ് പല പ്രാവശ്യം കേട്ടിട്ടുള്ളതുമാണ്’’ (തസ്യാനു ചരിതം രാജന്നൃഷിഭിസ്ത്ത്ത്വദർശി ഭി: / ശ്രുതം ഹി വർണിതം ഭൂരി ത്വയാ സീതാപതേർ മുഹു:, ഭാഗവതം, 11.10. 3) എന്ന് ശ്രീശുകൻ പരീക്ഷിത്തിനോട് പറയുന്നതിന്റെ അർഥം അക്കാലത്തു തന്നെ രാമകഥ ഏവർക്കും അറിയാവുന്ന ഒന്നായിത്തീർന്നു എന്നാണ്. ഭാഗവതപുരാണത്തിൽ രാമൻ മാത്രമല്ല ലക്ഷ്മണനും ഭരതനും ശത്രുഘ്നനുമെല്ലാം മഹാവിഷ്ണുവിന്റെ അവതാരമാണ് (തസ്യാപി ഭഗവാനേഷ സാക്ഷാദ് ബ്രഹ്മമയോ ഹരി: / അംശാശേന ചതുർദ്ധാഗാത് പുത്രത്വം പ്രാർത്ഥിത: സുരൈ:/ ഭാഗവതം, 11.10. 2). സീത മഹാലക്ഷ്മിയുടെ അവതാരമാണെന്നും ഭാഗവതം പറയുന്നു (സീതാഭിധാം ശ്രിയമുരസ്യ ലബ്ധമാനാം, ഭാഗവതം, 11.10.7 b). വർണാശ്രമ ധർമ പാലനം രാമന്റെ കർത്തവ്യമായിരുന്നു എന്ന് ഭാഗവതം പ്രസ്താവിക്കുന്നു (പ്രജാ സ്വധർമ നിരതാ വർണാശ്രമ ഗുണാന്വിതാ: / ജുഗോപ പിതൃവദ്രാമോ മേനിരേ
പിതരം ച/ ഭാഗവതം, 11.10. 51 ). വർണധർമം വ്യാപിക്കുന്ന സാമൂഹിക വ്യവസ്ഥയുടെ ഉൽപന്നമാണ് അവതാര വാദങ്ങളെന്ന് സാമൂഹിക ചരിത്രകാരന്മാരുടെ നിരീക്ഷണം ഇവിടെ സാധുവായിത്തീരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.