കൊച്ചി: ശബരിമല വഴിപാടുകൾക്ക് മൂന്നുമാസത്തിനകം ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈകോടതി. വെർച്വൽ ക്യൂ ബുക്കിങ് പ്ലാറ്റ്ഫോമിൽ വഴിപാട് നിരക്കുകൾ പ്രസിദ്ധപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വഴിപാടിന്റെ പേരിൽ തിരുവള്ളൂർ സ്വദേശി 1.6 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടൽ. ഇതിനുള്ള നടപടി സ്വീകരിച്ചതായി ബോർഡ് വിശദീകരിച്ചു. കളഭാഭിഷേകത്തിന് 38,400 രൂപയും തങ്ക അങ്കിച്ചാർത്തിന് 15,000 രൂപയുമടക്കം 53,400 രൂപ ചെലവ് വരുന്നിടത്ത് 1.6 ലക്ഷം രൂപ ഭക്തനിൽനിന്ന് തട്ടിയെടുത്തെന്നായിരുന്നു പരാതി.
20 വർഷമായി മണ്ഡല- മകരവിളക്കുകാലത്ത് സന്നിധാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ സത്രത്തിൽ താമസിച്ചുവന്നിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മണികണ്ഠൻ. പരാതി ലഭിച്ചതോടെ ഏപ്രിൽ ഒന്നിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.