മക്ക: മഹറമില്ലാതെ ഹജ്ജിനെത്തിയ ഹജ്ജുമ്മമാർക്ക് ഇത്തവണയും വിവിധ സംഘടനകളുടെ നിരവധി വനിത വളന്റിയേഴ്സ് അസീസിയയിൽ സേവനത്തിനുണ്ട്. വുമൺസ് ഫ്രറ്റേണിറ്റി ഫോറത്തിന്റെ 50 വനിത വളന്റിയേഴ്സ് രംഗത്തുണ്ട്. ആദ്യ ഹാജി മക്കത്ത് എത്തിയതു മുതൽ ഇവർ സജീവമാണ്. ദിവസവും സമയക്രമീകരണങ്ങൾ നടത്തി പരമാവധി സമയങ്ങൾ ഹാജിമാർക്ക് സേവത്തിനായി വിമൻസ് ഫ്രറ്റേണിറ്റി വളന്റിയേഴ്സ് പ്രവർത്തിച്ചുവരുന്നു.
മഹറമില്ലാതെ വരുന്ന സ്ത്രീകൾക്കുൾപ്പെടെ ഹാജിമാർക്ക് സേവനം ചെയ്യാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ടെന്നും കഴിവിന്റെ പരമാവധി ഹാജിമാർക്ക് സഹായങ്ങൾ ചെയ്യുമെന്നും വളന്റിയർ ക്യാപ്റ്റൻ ജസീല അബൂബക്കർ പറഞ്ഞു. ടീച്ചർമാർ, നഴ്സുമാർ തുടങ്ങി വീട്ടമ്മമാർ വരെ തങ്ങളുടെ ജോലികൾക്കൊപ്പം സമയം ഇതിനായി ക്രമീകരിച്ചിറങ്ങുന്നു. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ളവരുടെ സേവനം ഹാജിമാർക്ക് സമാശ്വാസമാണ്.
ആരോഗ്യപ്രശ്നങ്ങളുള്ള ഹാജിമാർക്ക് വൈദ്യസഹായം എത്തിക്കൽ, ഓരോ കെട്ടിടങ്ങളിലെയും സ്ത്രീകളുടെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കൽ, വഴിതെറ്റിപ്പോയവരെ തിരികെയെത്തിക്കൽ തുടങ്ങി നിരവധി സഹായങ്ങൾ ഹാജിമാർക്കായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കീഴിൽ വനിത വളന്റിയർമാർ ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.